ലോകത്തിലെ ഏറ്റവും നീളമുള്ള നാവുള്ള നായ; ഗിന്നസ് റെക്കോർഡ് സോയിക്ക് സ്വന്തം

soey-guniess
സോയി ( ചിത്രം ഗിന്നിസ് വേൾസ് റെക്കോർഡ് ട്വിറ്ററിൽ പങ്കുവച്ചത്).
SHARE

ലൂസിയാന∙  യുഎസിലെ ലൂസിയാനയിലെ സോയിയെന്ന് നായക്ക്  ഗിന്നസ് വേൾഡ് റെക്കോർഡ്.  ഏറ്റവും നീളം കൂടിയ നാവുള്ള ജീവിച്ചിരിക്കുന്ന നായയെന്ന റെക്കോർഡാണ് സോയി സ്വന്തമാക്കിയിരിക്കുന്നത്. സോയിയുടെ നാവിന് 12.7 സെന്റിമീറ്റർ നീളമുണ്ട്.

Also Read: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45 കോടിയോളം രൂപ സമ്മാനം...


ലാബ്രഡോർ/ജർമ്മൻ ഷെപ്പേർഡ് എന്നിവയുടെ സങ്കര ഇനമാണ് സോയി.  മൃഗഡോക്ടറാണ് സോയിയുടെ നാവിന്റെ നീളം അളന്നത്. 9.49 സെന്റീമീറ്റർ വലിപ്പമുള്ള നാവുള്ള ബിസ്ബിയുടെ പേരിലാണ് മുൻ റെക്കോർഡ്. ആറാഴ്ച പ്രായമുള്ളപ്പോഴാണ് സോയിയെ   ഉടമകളായ സാഡിയും ഡ്രൂ വില്യംസും സ്വന്തമാക്കിയത്. ഒരു നായ്ക്കുട്ടി എന്ന നിലയിൽ, സോയിയുടെ നാവിന്റെ നീളത്തെക്കുറിച്ച് ആളുകൾ അഭിപ്രായം പറയാൻ തുടങ്ങിയതോടെ ഉടമസ്ഥരും അക്കാര്യം ശ്രദ്ധിച്ചത്. 

English Summary : US Dog Achieves Guinness World Record For Longest Tongue Measuring 12.7cm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS