ഫീനിക്സ് റിച്ച്മണ്ട് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

pheonix-cup-cricket
SHARE

വാൻകൂവർ ∙  കാനഡയിലെ വെസ്റ്റ് വാൻകൂവറിലെ ഹ്യൂഗോ റേ പാർക്കിൽ വെച്ച് ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് നടത്തി.  മേയ് 22 ന് നടത്തിയ ടൂർണമെന്റ് കനേഡിയൻ ക്രിക്കറ്റ് ടീം അംഗം ആരോൺ  ജോൺസണും , കനേഡിയൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ജിമ്മി ഹന്സ്രായും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടിഷ് കൊളംബിയലെ 16 ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്തു. ഫൈനലിൽ  ധാക്കഡ് ഇലവനെ പരാജയപ്പെടുത്തി സറെ ഹണ്ടേഴ്സ് മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് നേടി.

അസോസിയേഷൻ സ്പോർട്സ് കോഓർഡിനേറ്റർ ജോയ്‌സ് ജോർജ്, പ്രെസിഡൻറ് ജോൺ  കെ നൈനാൻ,  സെക്രട്ടറി പ്രവീൺ കുമാർ, ട്രീസറെർ നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു. 

ക്രിക്കറ്റ് ടൂർണമെന്റ് പ്ലാറ്റിനം സ്പോൺസർ ജോ ഫ്രാൻസിസ് & സ്മിത ജോ - സട്ടൺ അലയൻസ് റിയൽറ്റി, ഒവെൻ പ്രെസ്ഗ്രേവ് - യമണ്ട് സ്പോൺസർ കൺസോളിഡേറ്റഡ് ഷിപ്പിംഗ് ലൈൻ, ഒന്നാം സമ്മാന സ്പോൺസർ സൈമൺ ചേലാട് - നോയിസിസ് ഇമിഗ്രേഷൻ ഇൻകോർപ്പറേറ്റഡ്, രണ്ടാം സമ്മാന സ്പോൺസർ ധ്രുവ് പട്ടേൽ, ഇവന്റ് സ്പോൺസർ ഗുർലെയ്ൻ ഭൻവർ നോട്ടറി പബ്ലിക്, രാഹുൽ - എഡ്ജ് ക്രിക്കറ്റ് കാനഡ, അരുണ ആർട്സ് & സ്പോർട്സ് , വെസ്റ്റ് വ്യാന്കൂവര് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് അലക്സ് എന്നിവർ ടൂർണമെന്റിന് പിന്തുണ നൽകി.

English Summary: Richmond malayalee association conducted third pheonix cup cricket tournament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS