രഹസ്യരേഖ നീക്കം ചെയ്യൽ; ട്രംപിനെതിരെയുള്ള കുറ്റപത്രത്തെ അപലപിച്ച് ഡിസാന്റിസ്
Mail This Article
ഫ്‌ളോറിഡ ∙ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ട ശേഷം അതീവ രഹസ്യമായ ആണവ, പ്രതിരോധ രേഖകള്‍ നീക്കംചെയ്ത് ദേശീയ സുരക്ഷയെ അപകടത്തിലാക്കിയെന്ന് ആരോപിച്ച് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ സമർപ്പിച്ച കുറ്റപത്രത്തെ അപലപിച്ചു റോൺ ഡിസാന്റിസ്.
Read Also: ഗാർഹിക പീഡനം; മലയാളി യുവാവിന് യുകെയിൽ 20 മാസം ജയിൽ ശിക്ഷ...
റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദ്ദേശത്തിനായുള്ള മത്സരത്തിൽ ട്രംപിന്റെ മുഖ്യ എതിരാളികളിൽ ഒരാളാണ് ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്. യുഎസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുൻ പ്രസിഡന്റ് ഫെഡറൽ ക്രിമിനൽ കുറ്റം നേരിടുന്നതെന്ന് ഡിസാന്റിസ് പറഞ്ഞു.
“ഫെഡറൽ നിയമ നിർവ്വഹണത്തെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വർഷങ്ങളായി അട്ടിമറിക്കുകയാണ്. . ഹിലരിയെക്കുറിച്ചോ ഹണ്ടറിനെക്കുറിച്ചോ അന്വേഷിച്ചു നടപടികൾ സ്വീകരിക്കാതിരിക്കുകയും ട്രംപിനെ പിന്തുടരുന്നതിൽ ബൈഡൻ ഭരണകൂടം എന്തുകൊണ്ടാണ് ഇത്ര ശുഷ്കാന്തി കാണിക്കുന്നത്. നീതിയും നിയമവും എല്ലാർവക്കും ഒരു പോലെയായിരിക്കണം. ’’ – ഡിസാന്റിസ് ചോദിച്ചു.
English Summary: Republican presidential candidate Ron DeSantis condemns Donald Trump's indictment