ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് സന്ദർശനത്തിന് എത്തിയ ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളിന് പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ന്യൂയോർക്കിൽ സ്വീകരണം നൽകി. യോങ്കേഴ്സിൽ നടന്ന ചടങ്ങിൽ പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വർഗീസ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോസഫ് കാഞ്ഞമല (വൈസ് മെൻ ക്ലബ്), ഷോളി കുമ്പിളുവേലി (ഫോമാ), ആന്റോ കണ്ണാടൻ(ഫൊക്കാന), ഷാജി സഖറിയാ (എസ്‌ ബി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന), ജോഫ്രിൻ ജോസ് (ഇന്ത്യാ കാത്തിലിക് അസോസിയേഷൻ) തുടങ്ങിയവർ സംസാരിച്ചു.

Read also: ഒബാമയും ക്ലിന്റണനും രണ്ടാം തവണ അധികാരം നേടിയ ട്രൈയാംഗുലേഷൻ തന്ത്രം ബൈഡനെ രക്ഷിക്കുമോ ?...


കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണെന്ന് മറുപടി പ്രസംഗത്തിൽ ജോബ് മൈക്കിൾ പറഞ്ഞു.

കോവിഡ് കാലത്തും പ്രളയം വന്നപ്പോഴും അമേരിക്കൻ മലയാളികൾ നൽകിയ സഹായങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. തുടർന്നും എല്ലാവരുടേയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.  ജോസ് മലയിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

 

English Summary: Kerala  Pravasi congress received  Job Michael MLA in USA

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com