ADVERTISEMENT

മയാമി∙ യുഎസ് കോസ്റ്റ് ഗാർഡ് 186 ദശലക്ഷം ഡോളറിന്റെ  ലഹരിമരുന്ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്നും പിടിച്ചെടുത്തു. കരീബിയൻ കടലിലും അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നുമായി 14,000 പൗണ്ടിലധികം കൊക്കെയ്ൻ പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച മയാമി തീരത്ത് എത്തിച്ച ലഹരിമരുന്ന് നശിപ്പിച്ച് കളയും.

Read also: പെൻസിൽവേനിയയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു...

ലഹരിമരുന്ന് പിടികൂടിയതിന് പുറമേ, കള്ളക്കടത്തുകാരെന്ന് സംശയിക്കുന്ന 12 പേരെ അറസ്റ്റ് ചെയ്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. കരീബിയൻ മേഖലയിലൂടെ അമേരിക്കയിലേക്കുള്ള നിരോധിത ലഹരിമരുന്ന് കടത്ത് സംഘത്തെ ചെറുക്കുമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

അതേസമയം, ആഗോളതലത്തിൽ  കൊക്കെയ്ൻ വ്യാപാരം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നു. 21 ദശലക്ഷം ആളുകളാണ് ആഗോളതലത്തിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നതെന്ന്  യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നു. അമേരിക്കയിൽ എത്തുന്ന കൊക്കെയ്ൻ  90% കൊളംബിയയിൽ നിന്നും ഉത്പാദിക്കപ്പെടുന്നതാണെന്ന് കരുതപ്പെടുന്നു. 

English  Summary: US Coast Guard seizes drugs  worth of  186 million dollar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com