ADVERTISEMENT

വാഷിങ്‌ടൻ∙ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം നിലവിലുണ്ടെന്ന ആരോപണങ്ങൾ  പ്രധാനമന്ത്രി നരേന്ദ്ര മോദി  നിഷേധിച്ചു.  ഇന്ത്യയിൽ വിവേചനത്തിന് ഇടമില്ല. ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ല്,രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും അത്  അലിഞ്ഞു ചേർന്നിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യക്കാർ ശ്വസിക്കുന്നതും നിലനിൽക്കുന്നതും ജനാധിപത്യത്തിലാണെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Read also: നാട്ടിൽ ലഹരി ഉപയോഗം; മലയാളി യുവാവ് അബുദാബി ജയിലിൽ...

ജനാധിപത്യം ശക്തമാക്കുന്നതിന് യുഎസും ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ ഈ വർഷം 140-ൽ നിന്ന് 161-ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇത് ഏറ്റവും താഴ്ന്ന പോയിന്റാണ്.  ഇരു രാജ്യങ്ങൾക്കും പൊതു ജനാധിപത്യ സ്വഭാവമുണ്ടെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.

English Summary: PM Modi denies discrimination against minorities exists in India at press conference in US.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com