ഫ്ളോറിഡയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

Mail This Article
ഫ്‌ളോറിഡ∙ ഫ്‌ളോറിഡയിലെ ഫോർട്ട് മിയേഴ്‌സിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് യുവതികളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. 18 വയസുള്ള ജീസസ് സലീനാസ്, ബ്രീന കോൾമാൻ, ജാക്‌സൺ ഐർ, അമാൻഡ ഫെർഗൂസൺ, 19 കാരനായ എറിക് പോൾ എന്നിവരാണ് മരിച്ചത്.
Read also: ലൈംഗികാതിക്രമ കേസുകളിൽ കൊളോണ്‍ അതിരൂപതയിലും കര്‍ദിനാള്‍ വോല്‍ക്കിയുടെ വസതിയിലും പൊലീസ് റെയ്ഡ്...
ഫോർട്ട് മിയേഴ്സിലെ ടോപ്പ് ഗോൾഫ് വേയിലേക്ക് തിരിയുമ്പോൾ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരിച്ചവർ എല്ലാവരും സുഹൃത്തുക്കളാണ്. ഇവരിൽ നാല് പേർ എറിക് പോൾ, ജാക്‌സൺ ഐർ, അമൻഡ ഫെർഗൂസൺ, ബ്രീന കോൾമാൻ എന്നിവർ ടെക്‌സസിലെ റോഡ്‌ഹൗസ് റെസ്റ്റോറന്റിൽ ഒരുമിച്ച് ജോലി ചെയുന്നവരാണ്.
ഇവരുടെ വിയോഗത്തിൽ അനുശോചിച്ച് റോഡ്‌ഹൗസ് റെസ്റ്റോറന്റ് തിങ്കളാഴ്ച പ്രവർത്തിച്ചില്ല. ഔദ്യോഗികമായി അപകടകാരണം എന്താണെന്ന് ഫോർട്ട് മിയേഴ്‌സ് പൊലീസ് അറിയിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു.
English Summary: 5 teens killed after crashing into lake on Top Golf Way in Fort Myers