ADVERTISEMENT

ഫിലഡൽഫിയ∙  അമേരിക്കൻ അതിഭദ്രാസനത്തിലെ ദേവാലയമായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽപിതാവായ പത്രോസ് ശ്ലീഹായുടെ പെരുന്നാളും സൺഡേസ്കൂൾ കുട്ടികളുടെ അവധിക്കാലെ ബൈബിൾ സ്കൂളും (വിബിഎസ്) നാളെ ആരംഭിക്കും. നാളെ മുതൽ അടുത്ത മാസം രണ്ടാം തീയതി വരെയാണ് പെരുന്നാള്‍. നാളെയും മറ്റന്നാളുമായി വിബിഎസും ക്രമീകരിച്ചിരിട്ടുണ്ട്.

Read also: ന്യൂയോർക്കിൽ ഇനി ദീപാവലി പൊതു അവധി...

കഴിഞ്ഞ ഞായറാഴ്ച്ചയാണ് തിരുനാളിന് കൊടിയേറിയത്. അടുത്ത മാസം ഒന്നിന് വൈകുന്നേരം ആറിന് ദേവാലയത്തിൽ ശുശ്രൂഷകളും ഫാ. ഡോ. ഏ. പി. ജോർജ് നയിക്കുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കും. തുടർന്ന്  റാസ, ചെണ്ടമേളം, ക്രിസ്തീയ സംഗീത ഗാനാലാപനം, വെടിക്കെട്ടും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂലൈ രണ്ടിന് രാവിലെ 8.30ന് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് അമേരിക്കൻ ക്നാനായ ഭദ്രാസന മെത്രാപോലീത്ത ഡോ. ആയൂബ് മാർ സിൽവാനിയോസ് മുഖ്യകാർമ്മികത്വത്തിൽ ഫാ. ഡോ. ഏ. പി. ജോർജ്,  ഫാ. അരുൺ ഗീവറുഗീസ് എന്നിവരുടെ സഹകരണത്തിലുമായി വി. മൂന്നിന്മേൽ കുർബാനയും നടക്കും. അതിനു ശേഷം ഹൈസ്കൂൾ, കോളജ് തലത്തിൽ ഈ വർഷം വിജയം കരസ്ഥമാക്കിയവരെ ആദരിക്കും. അന്നേദിവസം കൊടിയറിക്കത്തോടെ പെരുന്നാളിന് സമാപനം കുറിക്കും. 

st-peter-vbs

 

bishop

നാളെയും മറ്റന്നാളുമായി ക്രമീകരിച്ചിരിക്കുന്നു വിബിഎസിൽ കത്തീഡ്രൽ സൺഡേ സ്കൂളിലെ അധ്യാപകരും യൂത്ത് ലീഗിന്റെ പ്രവർത്തകരും ചേർന്ന് ക്ലാസുകൾ നടത്തും.ഈ വർഷത്തെ വിബിഎസ് തീം ‘കണക്റ്റട് ഇൻ ക്രൈസ്റ്റ്’ എന്നാണ്. നാല് വയസു മുതൽ  10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3.30 വരെയും വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുമാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.  

 

 

 

കൂടുതൽ വിവരങ്ങൾക്ക് :

റവ. ഫാ. കെ. പി. എൽദോസ്– 551 275 8001, സിജു ജോൺ(സെക്രട്ടറി) – 267 496 2080, വർഗീസ് പട്ടമാടി(ട്രസ്റ്റി)– 302 229 5529.

stpeterscathenderalphilly@gmail.com

 

 

 

 

English Summary: St. Peter's Cathedral Memorial Feast and VBS 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com