ADVERTISEMENT

മിസ്സിസാഗ: മലയാളി മുസ്​ലിം അസോസിയേഷൻ ഓഫ് കാനഡ ( എം-മാക് ) ബലിപെരുന്നാൾ  ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ബോർഡ് അംഗം ഫാത്തിമ ഫാബി  ‘എം-മാക് കെയർ’  സാമൂഹികസഹായ സംരംഭത്തിന് തുടക്കംകുറിച്ചു. 

Read also: ഒമാനില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് സലാലയില്‍ മുങ്ങിമരിച്ചു...

എം-മാക്കിന്റെ ആദ്യ സംരംഭമായ  ‘മൈൻഡ് സ്പാർക്കിന്റെ’ പ്രകാശനം ചീഫ് എഡിറ്റർ അസീഫ് കബീർ നിർവഹിച്ചു. സ്ഥാപക അംഗങ്ങളിലൊരാളായ അബ്ദുനസീർ ഏറ്റു വാങ്ങി. എഡിറ്റർമാരായ റൈഹാന വലിയമ്മാൾ,  ഷെഹനാസ്,   ബിനിഷ എന്നിവർ സന്നിഹിതരായിരുന്നു. 

 

പ്രമുഖ നഷീദ് ഗായകൻ ഇല്യാസ് മാവോ ആത്മീയതയും  ഭക്തിയും  കോർത്തിണക്കിയ  ഗാനങ്ങൾ ആലപിച്ചു. നഹ്ലാ കടവിൽ, ബോർഡ് അംഗം ഉമ്മർവീടൻ, കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് ഷെറിൽ ഷാനവാസ്, പ്ലാറ്റിനം സ്പോൺസർമാരായ മനോജ് കരാത്ത, ഹംദി അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു. 

 

English Summary: M-Mac celebrated the Eid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com