ADVERTISEMENT

ലൊസാഞ്ചലസ് ∙ അമേരിക്കയിൽ സത്രീക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. ലൊസാഞ്ചലസ് കൗണ്ടി ഡപ്യൂട്ടി സ്ത്രീയെ നിലത്തേക്ക് എറിയുന്നതും അവർക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത്.  സ്റ്റോറിനുള്ളിൽ മോഷണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പുരുഷനെയും സ്ത്രീയെയും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Read also: ജർമനിയിൽ ക്രിസ്ത്യൻ സഭകള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധന...

വിഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഒരു പുരുഷന് കൈവിലങ്ങ് വയ്ക്കുന്നതും അതേസമയം  സ്ത്രീ സംഭവങ്ങൾ  റെക്കോർഡു ചെയ്യുന്നതും കാണാം. തുടർന്ന് പൊലീസുകാരൻ സ്ത്രീയെ നിലത്ത് എറിയുന്നു. പിന്നീട് അവരുടെ മുഖത്ത്  പെപ്പർ സ്പ്രേ ഉപയോഗിക്കുന്നു. തന്നെ തൊടരുതെന്ന് സ്ത്രീ പൊലീസുകാരനോട് പറയുന്നത് വിഡിയോയിലുണ്ട്. യുവതിക്ക് കാൻസറുണ്ടെന്നും അവരെ ഉപദ്രവിക്കരുതെന്നും പുരുഷൻ പൊലീസിനോട് അഭ്യർത്ഥിച്ചു.

സംഭവം ദൃശ്യങ്ങൾ പകർത്തുന്ന മറ്റൊരാൾ സ്ത്രീയെ നിലത്തിട്ട് ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. വിഡിയോ റെക്കോർഡ് ചെയ്ത ലിസ മിഷേൽ ഗാരറ്റ് ‘‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’’ – യുവതി പൊലീസിനോട് പറഞ്ഞതായി വെളിപ്പെടുത്തി.

Read also: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; കീഴ്പ്പെടുത്തി സഹയാത്രികർ, വിഡിയോ

ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് സംഭവം അന്വേഷിക്കുമെന്ന് അറിയിച്ചു. പൊതുജനങ്ങളോട് മാന്യമായ പെരുമാറ്റമാണ് വേണ്ടത്. അതിന് വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വിഡിയോയിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ  പരസ്യമാക്കിയിട്ടില്ല. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇരുവരെയും ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി വകുപ്പ് വ്യക്തമാക്കി.

 

English Summary: Video: US Cop Throws Woman On Ground, Uses Pepper Spray On Her Outside Grocery Store

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com