ടെക്സസിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു
Mail This Article
ഈസ്റ്റ്‌ലാൻഡ് കൗണ്ടി, ടെക്‌സസ്∙ ഈസ്റ്റ്‌ലാൻഡ് കൗണ്ടി ഷെരീഫിന്‍റെ ഓഫീസിലെ ഡപ്യൂട്ടിയായ പൊലീസ് ഉദ്യോഗസ്ഥൻ കുടുംബവഴക്കിനെ തുടർന്നുള്ള പ്രശ്നത്തിൽ ഇടപെടുന്നതിനിടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച്ച ഏകദേശം ഒൻപത് മണിയോട് സിസ്‌കോ, റൈസിംഗ് സ്റ്റാർ പട്ടണങ്ങൾക്കിടയിലുള്ള ഒരു വീട്ടിൽ കുടുംബവഴക്ക് നടക്കുന്നതായി അറിഞ്ഞാണ് പൊലീസുകാർ അവിടെയെത്തിയത്.
ഡപ്യൂട്ടി ഡേവിഡ് ബോസെക്കറാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയത്. പ്രതി പൊലീസുകാരെ കണ്ടതോടെ ഉടൻ തന്നെ വെടിവയ്ക്കുകയായിരുന്നു. മാരകമായി വെടിയേറ്റ് ഡേവിഡ് സംഭവസ്ഥലത്ത് കുഴഞ്ഞ് വീണു. തുടർന്ന് മറ്റ് പൊലീസുകാർ പ്രതിയെ കീഴ്പ്പെടുത്തി. ആക്രമണത്തിൽ മറ്റാർക്കും പരുക്കില്ല.
Read also: ആശ്രിതവീസക്കാരായ വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ ഒരുവർഷത്തെ വീസ
പ്രതിയെ സ്റ്റീഫൻസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ടെക്‌സസ് റേഞ്ചേഴ്‌സിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോഡി ഡഗ്ലസ് പ്രിച്ചാർഡ് എന്ന വ്യക്തിയാണ് പ്രതിയെന്ന് സ്റ്റീഫൻസ് കൗണ്ടിയിലെ അധികൃതർ അറിയിച്ചു.
ഡപ്യൂട്ടി ഡേവിഡ് ബോസെക്കർ 21 വർഷത്തിലേറെയായി പൊലീസ് ഉദ്യോഗസ്ഥനായി പ്രവർത്തിച്ച് വരികയായിരുന്നു.
English Summary: North Texas sheriff’s deputy shot and killed while responding to domestic fight