ADVERTISEMENT

മയാമി ∙ മലയാളികളുടെ ഹൃദയം തൊട്ട കവിയാണ് മുരുകന്‍ കാട്ടാക്കട.  മലയാളം മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുരുകന്‍ കാട്ടക്കടയുടെ സാന്നിധ്യം ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം രാജ്യാന്തര മാധ്യമ സമ്മേളനത്തിന് പകിട്ടേകും .

യുദ്ധങ്ങളെ കുറിച്ച് ലോകം ആകുലപ്പെടുന്ന ഒരു കാലത്തുകൂടിയാണ് മാധ്യമ സമ്മേളനം മയാമിയില്‍ ചേരുന്നത്. അറബികഥയിലെ  ബാഗ്ദാദിനെ കുറിച്ച് പാടിയ കവിയുടെ വാക്കുകള്‍ക്ക് ഇന്ന് വലിയ പ്രസക്തിയുണ്ട്. കണ്ണട, ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്, രേണുക, മനുഷ്യനാകണം തുടങ്ങി മലയാളികളുടെ ഹൃദയത്തെ സ്പര്‍ശിച്ച ഒട്ടനവധി കവിതകളുടെ സൃഷ്ടാവാണ് മുരുകന്‍ കാട്ടാകട. നിരവധി സിനിമ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. മാനത്തെ മാരികുറുമ്പേ എന്ന പുലിമുരുകനിലെ ഗാനം എഴുതിയത് മുരുകന്‍ കാട്ടാക്കടയാണ്. ഇരുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ഒപ്പം നാടക ഗാനങ്ങള്‍ക്കും വരികള്‍ എഴുതി.

കവിതക്ക് ജനകീയ പ്രചാരം നല്‍കിയതിലുള്ള സംഭാവന പരിഗണിച്ച് യു.എ.ഇ സര്‍ക്കാര്‍ മുരുകന്‍ കാട്ടാക്കടക്ക് ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചിട്ടുണ്ട്. കവി എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലുമൊക്കെ ഒട്ടനവധി പുസ്കാരങ്ങള്‍ മുരുകന്‍ കാട്ടാക്കടയെ തേടിയെത്തിയിട്ടുണ്ട്. മയാമി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് ആവേശം പകരുന്നതാകും കവി മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യമെന്നതില്‍ സംശയമില്ല.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് - ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് - ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ - അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ - പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ - വൈസ് പ്രസിഡന്റ്  , സുധ പ്ലക്കാട്ട് - ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ - ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com