ഫെഡ്റിയോ ഗ്രാൻഡിലെ റേസർ വയർ കട്ട് ചെയ്തു; ടെക്സസ് എജി ബൈഡൻ ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തു
Mail This Article
ഓസ്റ്റിൻ ∙ ടെക്സസ് അറ്റേണി ജനറൽ കെൻ പാക്സ്റ്റൺ ബൈഡൻ ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തു. ഫെഡറൽ ഗവൺമെന്റ് നിയമ വിരുദ്ധമായി സംസ്ഥാന വസ്തുക്കൾ നശിപ്പിച്ചു എന്നാണ് ആരോപണം. യുഎസ്– മെക്സിക്കോ അതിർത്തിയിൽ റിയോ ഗ്രാൻഡ് നദിയിൽ ടെക്സസ് സംസ്ഥാന ഗവൺമെന്റ് സ്ഥാപിച്ചിരുന്ന കോൺസെർട്ടിനോ റേസർ ഫെൻസിംഗ് ഫെഡറൽ അധികാരികൾ മുറിച്ചു കളഞ്ഞതായാണ് കേസിൽ ആരോപിക്കുന്നത്.
അടുത്തയിടയാണ് പാക്സ്റ്റൺ സംസ്ഥാന പ്രതിനിധി സഭ നടത്തി ഇംപീച്ച്മെന്റ് വിചാരണയിൽ കുറ്റവിമുക്തി നേടിയത്. വെസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് ടെക്സസിലാണ് പാക്സ്ടൺ ഫെഡിനെതിരേ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വയറുകൾ മുറിച്ചു മാറ്റിയതിനാൽ ടെക്സസിന് ഫലപ്രദമായി നിയമവിരുദ്ധ കുടിയേറ്റക്കാർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ കഴിയുന്നില്ലെന്ന് കേസ് ആരോപിക്കുന്നു.
ടെക്സസ് ലെജിസ്ലേച്ചറിന്റെ ഒരു പ്രത്യേക സമ്മേളനത്തിൽ നിയമ നിർമ്മാതാക്കൾ സംസ്ഥാന അതിർത്തികളിൽ നാനാ തരത്തിലുള്ള സുരക്ഷകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുകയാണ്. ഫെഡറൽ ഗവൺമെന്റുമായി മറ്റൊരു അതിർത്തി സംബന്ധമായ വിഷയത്തിൽ ടെക്സസ് കേസ് വാദിക്കുന്നുണ്ട്.
എഴുതി നൽകിയ ഒരു പ്രസ്താവനയിൽ ടെക്സസിന് അതിർത്തിയിൽ പ്രതിരോധം സൃഷ്ടിക്കുന്നതിന് സർവാധികാരം ഉണ്ടെന്ന് പാക്സ്ടൺ പറഞ്ഞു. കേസ് നടക്കുന്നതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി വക്താവ് പറഞ്ഞു.
ബോർഡർ സെക്യൂരിറ്റി പെട്രോൾ ഏജന്റുമാർക്ക് ഫെഡറൽ നിയമത്തിൽ അധികൃതമായി കടന്നെത്തുന്നവരെ മുൻകൂട്ടി അനുവാദം വാങ്ങാതെ തന്നെ തടഞ്ഞുവയ്ക്കാനും യുഎസിന്റെ ജീവനക്കാർക്ക് ആപൽ ഭീഷണി ഉണ്ടെന്നു തോന്നുന്ന അവസരത്തിൽ ഉചിതമായി പ്രവർത്തിക്കുവാനും എല്ലാ അധികാരവും ഉണ്ടെന്ന് ഒരു വക്താവ് പറഞ്ഞു.
ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്ടിയുടെ വക്താവ് ട്രാവിസ് കോൺസിഡിൻ കേസിനെ കുറിച്ച് പ്രതിപാദിക്കുവാൻ തയാറായില്ല. ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ ഓഫീസും പ്രതികരണം നൽകിയില്ല. മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ പറഞ്ഞിരുന്നു ആപൽക്കരമായ വെള്ളത്തിൽ മുങ്ങി മരിക്കാൻ ഇട നൽകുന്ന റേസർ മൂർച്ചയുള്ള വയറുകൾ തങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ടെന്ന്. കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഡിപ്പാർട്ടുമെന്റ് രേഖകൾ വയർഫെൻസിംഗ് ഏജന്റുമാർക്ക് തങ്ങളുടെ ജോലി ചെയ്യാൻ തടസ്സം സൃഷ്ടിക്കുന്നതായി പറഞ്ഞിരുന്നു. ആപൽക്കരമായ സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന ഒരു ജനതയെ തടയാനും കസ്റ്റഡിയിൽ എടുക്കുവാനും ഏജന്റുമാർക്ക് കോൺസെർട്ടിന വയർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കുടിയേറ്റക്കാരിൽ കുട്ടികളും കുടുംബങ്ങളും ഉണ്ട്. ഒറ്റയ്ക്കു കടന്നു വരുന്ന കുട്ടികളും ഉണ്ട്. 2023 ജൂൺ 26 ലെ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്‌ഷന്റെ ഇന്റേണൽ മെമ്മോ പറഞ്ഞു.
ബോർഡർ പെട്രോൾ ഏജന്റ്സ് വയറുകൾ അടങ്ങിയ ഫെൻസുകൾ നീക്കം ചെയ്യുന്നത് കഴിഞ്ഞമാസം വർധിച്ച തോതിൽ(ആയിരങ്ങൾ) ഈഗിൾ പാസ് വഴി നിയമ വിരുദ്ധ കുടിയേറ്റക്കാർ എത്തി തദ്ദേശ, സംസ്ഥാന, ഫെഡറൽ അധികാരികൾക്ക് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിൽ വിവാദം ആയിരുന്നു.
ടെക്സസ് ഗവൺമെന്റ് റിയോ ഗ്രാൻഡ് നദിയിൽ ബോയ് (വെള്ളത്തിൽ പൊന്തിയിട്ടിരിക്കുന്ന പ്ളവഗ ഗോളം) കൾ സ്ഥാപിച്ച് കുടിയേറ്റക്കാർക്ക് പ്രതിബന്ധം സൃഷ്ടിച്ചതിനെതിരെ ഫെഡറൽ ഗവൺമെന്റ് കേസ് ഫയൽ ചെയ്തിരുന്നു. സെപ്റ്റംബറിൽ ഒരു ഫെഡറൽ ജഡ്ജ് ബോയ്കൾ നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാനം അപ്പീൽ കോടതിയിൽ പോയി. അപ്പീൽ കോടതി ജഡ്ജി അറ്റേണികളുടെ വാദത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു. പക്ഷെ ഒരു വിധി പുറപ്പെടുവിച്ചില്ല.