ADVERTISEMENT

അലബാമ∙ നാളെ അലബാമയിൽ നടക്കുന്ന നാലാമത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിലേക്ക് നാല് സ്ഥാനാർത്ഥികൾ യോഗ്യത നേടിയതായി റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയും ഡിബേറ്റ് ബ്രോഡ്കാസ്റ്റർ ന്യൂസ് നേഷനും തിങ്കളാഴ്ച അറിയിച്ചു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി, സംരംഭകൻ വിവേക് രാമസ്വാമി, മുൻ ന്യൂജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റി എന്നിവരാണ് പ്രസിഡൻഷ്യൽ ഡിബേറ്റിന് യോഗ്യത നേടിയത്. ഇതിൽ വിവേക് രാമസ്വാമിയും നിക്കി ഹേലിയും ഇന്ത്യൻ വംശജരാണ്. 

അതേസമയം, പാർട്ടി നോമിനേഷനിലെ മുൻനിരക്കാരനായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. നിലവിൽ ട്രംപിന്റെ പ്രധാന എതിരാളിയായി മാറുന്നതിന് ഡിസാന്റിസും ഹേലിയും കടുത്ത മത്സരത്തിലാണ്.

English Summary:

Two of the 4 Republicans who qualified for the fourth presidential debate are of Indian descent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com