മാര്‍ റാഫേല്‍ തട്ടിലിന് ആശംസകളുമായി ഇന്റർനാഷനൽ പ്രയർ ലൈൻ
Mail This Article
ഹൂസ്റ്റൺ ∙ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്‌ത മാർ റാഫേല്‍ തട്ടിലിന് പുതിയ സ്ഥാനലബ്ധിയില്‍ ഇന്റർനാഷനൽ പ്രയർ ലൈൻ അനുമോദനങ്ങളും, ആശംസകളും അര്‍പ്പിച്ചു. മാർ റാഫേൽ തട്ടിൽ ഐപിഎൽ സംഘടിപ്പിച്ച പ്രാർത്ഥന സമ്മേളനത്തിൽ 2023മാർച്ച് 21 മുഖ്യ പ്രഭാഷണം നടത്തിയിരുന്നു. മാർ തട്ടിലിന് പുതിയ സ്ഥാനലബ്ധിയിൽ ഇൻറർനാഷണൽ പ്രയർ പ്രാർത്ഥനാ മംഗളങ്ങൾ ആശംസിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ സി വി സാമുവേൽ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. അപ്പസ്തോലിക സഭയുടെ ശുശ്രൂഷ കാലഘട്ടത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന്ആവശ്യമായ ദൈവീക കൃപകൾ ലഭിക്കട്ടെ എന്നും സി വി എസ് ആശംസിച്ചു.
ജനുവരി 16നു ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച ഇന്റർനാഷനൽ പ്രയർ ലൈനിന്റെ 505മത് സമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ഇതു സംബന്ധിച്ചുള്ള ആശംസാപ്രമേയം വായിക്കുകയും എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയുകയും ചെയ്തു. ഡിട്രോയിറ്റിൽ നിന്നും സാറാമ്മ വർഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഡെയ്സി തോമസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി
ഡിട്രോയിറ്റ് മാർത്തോമാ ചർച്ച് വികാരി റവ. സന്തോഷ് വർഗീസ് സങ്കീർത്തനം 19 അധ്യായത്തെ ആസ്‍പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. പ്രകൃതിയിലൂടെ, ന്യായപ്രമാണത്തിലൂടെ, നമ്മിലൂടെ ദൈവ മഹത്വം വെളിപ്പെടുത്തിയ അതി മനോഹര ഗാനമാണ് ഈ സങ്കീർത്തനങ്ങളിലൂടെ നമുക്ക് ദർശിക്കുവാൻ കഴിയുന്നതെന്നു റവ. സന്തോഷ് വിശദീകരിച്ചു. ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. റവ. സന്തോഷ് വർഗീസിന്‍റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.