റിപ്പബ്ലിക്കാൻ സ്ഥാനാർഥി തിരഞ്ഞെടുപ്പ്; നിക്കി ഹേലി മത്സരത്തിൽ തുടരണമെന്ന് ജോൺ ബോൾട്ടൻ
Mail This Article
വാഷിങ്ടൻ ഡി സി ∙ നിക്കി ഹേലി 2024ലെ പ്രസിഡന്റ് പ്രൈമറി മത്സരത്തിൽ തുടരണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ചില റിപ്പബ്ലിക്കൻമാർ നിക്കി ഹേലിയുടെ പ്രസിഡൻഷ്യൽ ബിഡ് ഉപേക്ഷിച്ച് മുൻ പ്രസിഡന്റ് ട്രംപിനായി മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോൺ ബോൾട്ടൻ അവരോടെല്ലാം വിയോജിക്കുന്ന പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
സൗത്ത് കരോലിനയിൽ എന്ത് സംഭവിച്ചാലും റിപ്പബ്ലിക്കൻ കൺവൻഷനിൽ തുടരുമെന്ന് നിക്കി പ്രഖ്യാപിക്കുമെന്ന് ഞാൻ കരുതുന്നു, അവിടെ പക്ഷെ നിക്കി തോൽക്കുമെന്ന് തോന്നുന്നു ജോൺ ബോൾട്ടൻ വ്യക്തമാക്കി.
ട്രംപിന് നോമിനേഷൻ ലഭിക്കാൻ ആഗ്രഹിക്കാത്ത റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ എല്ലാവർക്കും എന്നെ സഹായിക്കാൻ കഴിയുമെന്നും നിക്കി പറഞ്ഞു. ഒന്നിൽ നിന്നും പിന്മാറുന്നത് ട്രംപിന്റെ ശൈലിയല്ല, അതാണ് അദ്ദേഹം അപകടകാരിയായതിന്റെ കാരണം ബോൾട്ടൺ കൂട്ടിച്ചേർത്തു. രണ്ടാം ടേമിൽ ട്രംപ് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.