ADVERTISEMENT

മിഷിഗൻ ∙ മിഷിഗൻ ഹൈസ്‌കൂളിൽ നാലു വിദ്യാർഥികളെ പതിനേഴുകാരൻ വെടിവെച്ചുകൊന്ന സംഭവത്തിൽ, പ്രതിയുടെ അമ്മയും കുറ്റക്കാരിയാണെന്ന് കോടതി. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ഉൾപ്പെടെ നാലു കുറ്റങ്ങളിലും ജെന്നിഫർ ക്രംബ്ലി (45) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അമേരിക്കയിൽ ആദ്യമായിട്ടാണ് സ്‌കൂളിൽ കുട്ടി നടത്തിയ വെടിവയ്പിന്‍റെ പേരിൽ രക്ഷിതാവിനു മേൽ നരഹത്യക്കുറ്റം ചുമത്തുന്നതും കുറ്റക്കാരിയാണെന്നു വിധിക്കുന്നതും. കേസിൽ രക്ഷിതാക്കൾ കുറ്റക്കാരാണെന്നും ഇവരാണ് കുട്ടിക്ക് തോക്ക് സമ്മാനിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. 

അമേരിക്കയിൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ് മനഃപൂർവമല്ലാത്ത നരഹത്യ. കേസിൽ ഏപ്രിൽ 9 ന് ജെന്നിഫറിന് ശിക്ഷ വിധിക്കും. ജെന്നിഫർ ക്രംബ്ലിയുടെ ഭർത്താവ് ജയിംസ് ക്രംബ്ലി (47) യുടെ വിചാരണ മാർച്ച് അഞ്ചിനു തുടങ്ങും. സെമി ഓട്ടമാറ്റിക് കൈത്തോക്കുമായി മിഷിഗൻ ഹൈസ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ പതിനേഴുകാരനായ പ്രതിക്ക് ഡിസംബറിൽ പരോളില്ലാതെ ജീവപര്യന്തം തടവ് കോടതി വിധിച്ചിരുന്നു. കേസിൽ രക്ഷിതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്, തോക്കുകൾ കൈവശമുള്ള രക്ഷിതാക്കളെ അവ കുട്ടികളുടെ കയ്യിലെത്താതെ സൂക്ഷിക്കാൻ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

English Summary:

Mother of Michigan school shooter who killed 4 found guilty of manslaughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com