ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ ജോയൽ ഓസ്റ്റീൻ ലേക്‌വുഡ് പള്ളിയിൽ വെടിവയ്പ്പ് നടത്തിയ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. വെടിവയ്പ്പിൽ രണ്ട് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ കുട്ടിയാണ്. കുട്ടിയുടെ നില ഗുരുതരമാണ്. 50 വയസ്സ് പ്രായമുള്ള ഒരാൾ കാലിന് പരുക്കേറ്റ് ചികിത്സയിലാണ്. അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയെ അനുഗമിച്ച് പള്ളിയിൽ പ്രവേശിച്ച യുവതി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് മേധാവി ട്രോയ് ഫിന്നർ അറിയിച്ചു. ഇതേ തുടർന്ന് യുവതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്ക്കുകയായിരുന്നു. 

ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അപകടമൊന്നും ഉണ്ടാകില്ലെന്നും പൊലീസ് കരുതുന്നു. യുവതിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

English Summary:

Shooting at Joel Osteen’s Lakewood Church: 2 Injured, Including a Child, Armed Female Suspect Killed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com