അമേരിക്കന്‍ ജഡ്ജിയുടെ അലസതയും നീതിപീഠത്തോടുള്ള അവഗണനയും
Mail This Article
ഫിലാഡല്‍ഫിയാ, യു.എസ്.എ ∙ രണ്ടുവയസ്സുള്ള ആണ്‍കുഞ്ഞിന്‍റെ ദാരുണമായ കൊലപാതക കേസ് വിസ്താരവേളയില്‍ ഒക്ലഹോമ സിറ്റി വനിത ജഡ്ജ് ട്രാസി സോഡര്‍സ്റ്റോം (50) കോടതി നടപടിക്രമങ്ങള്‍ അശേഷം ശ്രദ്ധിക്കാതെ ഫോണില്‍കൂടി സന്ദേശങ്ങള്‍ അയയ്ക്കുന്നതായിട്ടുള്ള വീഡിയോ അസ്സോസിയേറ്റ് പ്രസ്സ് മാധ്യമങ്ങള്‍ക്ക് നല്‍കി. കോടതി നടപടികള്‍ ഗൗരവപൂര്‍വ്വം നടക്കുമ്പോള്‍ നീതിപീഠത്തില്‍ ഉപവിഷ്ടയായ സോഡര്‍സ്റ്റോം ഗവര്‍മെന്‍റ് പ്രോസിക്യൂട്ടറിനെ പരസ്യമായി പരിഹസിയ്ക്കുന്നതായും കൊഞ്ഞനം കാട്ടുന്നതായും വീഡിയോ ക്ലിപ്പില്‍ ആവര്‍ത്തികള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനസീകമായി യാതൊരുവിധ അപാകതയും ഇല്ലാത്ത ജഡ്ജ് സോഡര്‍ സ്റ്റോം ജാമ്യത്തിലുള്ള കൊലകുറ്റംവരെ ചുമത്തിയിട്ടുള്ള കുറ്റവാളികള്‍ അടക്കം 500-ല്‍ അധികം അപരാധികള്‍ക്ക് ടെസ്റ്റ് മേസ്സേജ് അയച്ചതായും കണ്ടെത്തി. ഓക്ലഹുമാ സിറ്റിസിറ്റി ന്യൂസ്പേപ്പര്‍ ആയ 'ഒക്ലാഹോമന്‍' റിപ്പോര്‍ട്ടില്‍ സുപ്രധാനമായ ജൂറി സെലക്ഷന്‍ നടക്കുമ്പോഴും പ്രോസിക്യൂട്ടര്‍ പ്രാരംഭ കോടതി നടപടികള്‍ക്കുള്ള ഓപ്പണിംങ് സ്റ്റേറ്റ്മെന്‍റ് വായിക്കുമ്പോഴും സോഡര്‍സ്റ്റോം സെല്‍ഫോണില്‍കൂടി അശ്ലീല സന്ദേശങ്ങള്‍പോലും അയച്ചതായി പറയുന്നു.
ഒക്ലഹോമ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റീസ് ജോണ്‍ കാനെ കഢ സോഡര്‍സ്റ്റോമിന് അയച്ച ഡിസ്മിസ്സില്‍ കുറ്റപത്രത്തില്‍ ഗേള്‍ഫ്രണ്ടിന്‍റെ ആണ്‍കുട്ടിയുടെ കൊലയാളിയായ ക്രിസ്റ്റ്യന്‍ റ്റെയിലര്‍ മാര്‍ട്ടിസെല്ലിനുവേണ്ടി ഹാജരായ പ്രതിഭാഗം ലോയറിനെ പുകഴ്ത്തിയും വാദിഭാഗം ലോയറിന്‍റെ ജനനേന്ദ്രിയത്തെപോലും പരിഹസിച്ച് സംസാരിച്ചതായും പറയുന്നു. വാദിഭാഗം വക്കീല്‍ കോടതിയില്‍ ഹാജരാക്കിയ കൊലപാതക കേസ്സിലെ പ്രധാന സാക്ഷിയെ 'നുണയന്‍' എന്നും 'കള്ളസാക്ഷിക്കാര'നെന്നും മ്ലേഛമായി സംബോധന ചെയ്ത് തരംതാഴ്ത്തി.
ഓക്ലഹോമ സിറ്റിയില്‍നിന്നും 72 കിലോമീറ്റര്‍ (45 മൈല്‍) ദൂരത്തായുള്ള ചാന്ദ്ലെറിലെ കോടതിയില്‍ സ്വമനസ്സാലെ അപേക്ഷ നല്‍കി ജഡ്ജ് പദവി സ്വീകരിച്ച സോഡര്‍സ്റ്റോം പല ആരോപണങ്ങളെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായി രാജി സമര്‍പ്പിച്ചു. കോളേജ് ഡിഗ്രിയ്ക്കുശേഷം 3 വര്‍ഷത്തെ ലോ സ്കൂള്‍ പഠനവും പല വര്‍ഷങ്ങളിലെ ലോയര്‍ പ്രാക്റ്റീസും വിവിധ കമ്പ്യൂട്ടര്‍ പഠനവും നടത്തി നേടിയ സമൂഹത്തിലെ ഉന്നതതലത്തിലുള്ള നിയമസംരക്ഷിതാവ് പദവിയില്‍നിന്നും രാജിവെയ്ക്കുന്നതിന് മുന്‍പായി തന്നെ ഡിസ്മിസ് ചെയ്യപ്പെട്ടു.
ഏക സുപ്രീംകോര്‍ട്ടും 25 ഹൈകോര്‍ട്ടും 688 ഡിസ്ട്രിക് കോര്‍ട്ടും 174 സബോര്‍ഡിനേറ്റ് കോര്‍ട്ടും അനേക സബ്കോര്‍ട്ടും ഇപ്പോള്‍ ഉള്ള ഇന്‍ഡ്യയിലെ ജഡ്ജസ്സിനെ സംബന്ധിച്ച പരാധികള്‍ വളരെ വിരളമാണ്. 142 കോടി ജനസംഖ്യയുള്ള ഇന്‍ഡ്യയില്‍ 5 വര്‍ഷമായിട്ടുള്ള രേഖകളില്‍പ്രകാരം 1631 പരാതികള്‍ ലഭിച്ചതില്‍ മുഖ്യമായും കൈക്കൂലി വാങ്ങലും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ ദുഷിച്ച സ്വാധീനമായ ഇടപെടല്‍ മൂലവും ഭീഷണിമൂലവും ഉണ്ടായിട്ടുള്ളതാണ്.