ADVERTISEMENT

ന്യൂയോർക്ക് ∙ റാന്നി കരിങ്കുറ്റിമണ്ണിൽ മത്തായി എബ്രഹാം നൂറിന്‍റെ നിറവിൽ. റാന്നി ചെട്ടിമുക്ക് കരിങ്കുറ്റിമണ്ണിൽ പരേതനായ കെ.ജി മാത്യു - ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1924 ഫെബ്രുവരി പത്തിന് റാന്നിയിൽ ജനിച്ച മത്തായി എബ്രഹാമിന്‍റെ നൂറാമത് ജന്മദിനം ശനിയാഴ്ച ലെവിടൗണിലുള്ള ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ ആഘോഷിച്ചു.

uk-malayali-celebrating-his-100th-birthday

മക്കളും കൊച്ചുമക്കളും സ്നേഹിതരും അടങ്ങിയ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ആഘോഷച്ചടങ്ങ് പാസ്റ്റർ ജിജി പോളിന്‍റെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ഐ.സി.എ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോക്ടർ സാബു വർഗീസ് അനുമോദന സന്ദേശവും അനുഗ്രഹ പ്രാർത്ഥനയും നടത്തി. പാസ്റ്റർ ജോസ് മേമന, സിസ്റ്റർ ഡെയ്സി ജോൺസൺ, ബ്രദർ നൈനാൻ കോടിയാട്ട് തുടങ്ങിയവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വിൽസൺ ജോസ് ആശീർവാദ പ്രാർത്ഥനയും നടത്തി. ഫെബ്രുവരി 11ന് ഞായറാഴ്ച ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ സഭയുടെ സ്നേഹാദരവ് മത്തായി എബ്രഹാം ഏറ്റുവാങ്ങി. പാസ്റ്റർ ഡോക്ടർ സാബു വർഗീസ്, സെക്രട്ടറി ഷിജു കുര്യൻ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പൊന്നാട നൽകി അനുമോദിച്ചു. 

uk-malayali-celebrating-his-100th-birthday

കുഞ്ഞൂഞ്ഞ് എന്ന വിളിപ്പേരുള്ള  മത്തായി ഏബ്രഹാം, റാന്നി കാച്ചാണത്ത് കുടുംബാംഗം കൊച്ചുകുട്ടി - മറിയാമ്മ ദമ്പതികളുടെ മകൾ ഏലിയാമ്മയെ 1949 ഏപ്രിൽ 28നാണ് വിവാഹം കഴിച്ചത്. ഈ വർഷം 75-മത് വിവാഹ വാർഷികത്തിനുള്ള ഒരുക്കത്തിലാണ് ഇരുവരും.  44 വർഷങ്ങൾക്കു മുമ്പ് 1980 ലാണ് മത്തായി എബ്രഹാം ആദ്യമായി അമേരിക്കയിൽ എത്തിയത്. ഈ പ്രായത്തിലും  എന്നും രാവിലെ ആറിന് എഴുന്നേൽക്കും. പിന്നെ പ്രാർത്ഥന, തുടർന്ന്  വ്യായാമം, രാത്രി എട്ടരയ്ക്ക് ഉറക്കം തുടങ്ങിയവയാണ് ശീലങ്ങൾ. 

uk-malayali-celebrating-his-100th-birthday
uk-malayali-celebrating-his-100th-birthday

മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, എബ്രഹാം. കെ എബ്രഹാം, മേരിക്കുട്ടി തോമസ്, ജെസ്സി സാമുവൽ എന്നിവർ മക്കളും ഡെയ്സി ജോൺസൺ, പരേതനായ നൈനാൻ തോമസ്, അമ്മിണി എബ്രഹാം, സാം തോമസ്, നൈനാൻ കോടിയാട്ട് എന്നിവർ മരുമക്കളുമാണ്.

English Summary:

US Malayali Celebrates his 100th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com