യോർക്ക് ടൗൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം
Mail This Article
ന്യൂയോർക്ക് ∙ യോർക്ക് ടൗൺ സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ കിക്കോഫ് മീറ്റിങ് നടന്നു.ഇടവക വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. കോൺഫ്രൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, ജോയിന്‍റ് ട്രഷറർ ഷോൺ എബ്രഹാം, സുവനീർ കമ്മിറ്റി മെമ്പേഴ്സ് റോണ വർഗീസ്, മത്തായി ചാക്കോ, ഫൈനാൻസ് കമ്മിറ്റി മെമ്പർ നോബിൾ വർഗീസ് തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഇടവകയെ പ്രതിനിധീകരിച്ച് വികാരിയോടൊപ്പം ട്രസ്റ്റി ബാബു ജോർജ്, സെക്രട്ടറി വർഗീസ് മാമ്പള്ളിൽ, മലങ്കര അസോസിയേഷൻ മെമ്പർ സാജൻ മാത്യു, ഭദ്രാസന അസംബ്ലി അംഗങ്ങൾ ജോർജുകുട്ടി പൊട്ടൻചിറ, കുര്യൻ പള്ളിയാങ്കൽ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഇടവക സെക്രട്ടറി കോൺഫ്രൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
സുവനീറിനെക്കുറിച്ച് മത്തായി ചാക്കോ സംസാരിച്ചു. റാഫിൾ ടിക്കറ്റിന്‍റെ വിലയെക്കുറിച്ചും അതിന്‍റെ ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും റോണ വർഗീസ് സംസാരിച്ചു. സ്‌പോൺസർഷിപ്പ്, റജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ കോൺഫറൻസിന് പിന്തുണ നൽകാനുള്ള അവസരങ്ങളെപ്പറ്റി നോബിൾ വർഗീസ് വിശദീകരിച്ചു.
ഷോൺ എബ്രഹാം ഫാമിലി കോൺഫറൻസിലെ തന്‍റെ അനുഭവങ്ങളും കോൺഫറൻസിൽ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു. ഫാ. നൈനാൻ ഈശോ സുവിനീറിനുള്ള ഇടവകയുടെ സംഭാവന കൈമാറി. തുടർന്ന് ബാബു ജോർജ്, വർഗീസ് മാമ്പിള്ളി, സാജൻ മാത്യു, ജിജു മാത്യു, ജോർജുകുട്ടി പൊട്ടൻചിറ, ഷാജൻ ജോർജ്, തോമസ് ജോസഫ്, കുര്യൻ പള്ളിയാങ്കൽ, ജോർജുകുട്ടി പൊട്ടൻചിറ, റോയ് എണ്ണച്ചേരിൽ, ബേസിൽ വർഗീസ്, മാത്യു പുത്തൻവീട്ടിൽ, തുടങ്ങിയവർ തങ്ങളുടെ സ്പോൺസർഷിപ്പ് കൈമാറി.
ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും, സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി സഹകരിച്ചു. ഇടവക ട്രസ്റ്റി ബാബു ജോർജ് കിക്കോഫിന് ചുക്കാൻ പിടിച്ചു. ഇടവക സന്ദർശനം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ ഭാരവാഹികൾക്കു അദ്ദേഹം നന്ദി അറിയിച്ചു.
റജിസ്‌ട്രേഷൻ ലിങ്ക്:
http://tinyurl.com/FYC2024.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
(വാർത്ത ∙ മത്തായി ചാക്കോ)