ADVERTISEMENT

മയാമി ∙ മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്‍റെ സെവൻസ് സോക്കർ ടൂർണമെന്‍റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം. കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെന്‍റ് സീസൺ 5 മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് കപ്പിൽ മുത്തമിട്ടു. 

ആഴ്സണൽ ഫിലഡൽഫിയയെ 4 - 1 ക്രമത്തിൽ പരാജയപ്പെടുത്തിയാണ് ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാംപ്യന്മാരായത്. സെവൻ എ സൈഡ് അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്‍റിനോട് കിടപിടിക്കുന്ന തരത്തിലാണ് മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ ടൂർണമെന്‍റിന് തുടക്കമിട്ടത്.  അമേരിക്കയിലെയും കാനഡയിലേയും ഏറ്റവും പ്രമുഖരായ 16 സോക്കർ ടീമുകൾ മാറ്റുരച്ച മത്സരം മുൻ ബ്രോ വാർഡ് കൗണ്ടി മേയർ സെയിൽ ഹോൾ നെസ്സ് ഉദ്ഘാടനം ചെയ്തു. ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്, കാനഡ എഫ്സി, ആഴ്സണൽ ഫിലഡൽഫിയ, ഓഹായോ ടസ്ക്കേഴ്സ്, അറ്റ്ലാൻഡാ മാനിയാക്സ്, ബാൾട്ടിമോർ കിലാഡീസ്, മിന്നൽ ഷാർലറ്റ്, ഹൂസ്റ്റൺ യുണൈറ്റഡ്, എം.എഫ്.സി. ജാക്സൺ വിൽ, മാഡ് ഡേയ്‌ടോണ, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്, മാസ്ക് മയാമി എന്നീ ടീമുകളാണ് ചരിത്രമായി മാറിയ മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെവൻസ് സോക്കർ ടൂർണ്ണമെന്‍റ് സീസൺ 5ന്‍റെ ഭാഗമായത്. 

ഈ ടൂർണ്ണമെന്‍റ് പരിപൂർണ്ണ വിജയമാകുവാൻ സ്‌പോൺസർമാർ നൽകിയ സഹായം ചെറുതല്ലെന്നു മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. മെഗാ സ്പോൺസറായ ജോർജ് നെടിയകാലായിൽ, ഡയമണ്ട് സ്പോൺസറന്മാരായ ജോൺ ടൈറ്റസ്, കുസുമം ടൈറ്റസ് ,ലിന്‍റോ ജോളി, പ്രസിഡന്‍റ്‌ മാഡ് ഡേടോണ, പ്ലാറ്റിനം സ്പോൺസർമാരായ ലോൺസ് ബൈ അക്കി, ജോസ് സി. പി. എ, സെയ്ജ് പബ്ലിക് അഡ്ജസ്റ്റിങ് സർവീസസ്, ഗോൾഡ് സ്പോൺസർമാരായ ടാസ് ഫയർ പ്രൊട്ടക്ഷൻ, ഒണ്ടി വേരോ ലോ ആൻഡ് ടൈറ്റിൽ റിയൽ എസ്റ്റേറ്റ്,  ഇൻഷുറൻസ് മെഡിക്സ്, മായ ഫിസിക്കൽ തെറാപ്പി-സഞ്ജയ് നടുപ്പറമ്പിൽ ,ബിനൂപ് (ഫോമ ട്രെഷറർ കാൻഡിഡേറ്റ്), നന്മ ഗ്രോസറി, ദയാസ് കളക്ഷൻസ്, നോയൽ മാത്യു റിയാൽറ്റർ, ജെന്റില്‍ ടീത് ബൈ ഡോ. ചാണ്ടി സാമുവൽ, പാലസ് ഇന്ത്യ റെസ്റ്റോറന്‍റ്, മാൻഷൻ റെന്റൽ - വർഗീസ് തമ്പാൻ, ബിജു ജോൺ റിയാൽറ്റർ, എ.സി.ഇ. കോർപ്‌.

കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ നിന്ന്.
കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ നിന്ന്.

സിൽവർ സ്പോൺസർമാരായ ഫാമിലി മെഡിക്കൽ സെന്റർ, സിറ്റി വൈഡ് മോർഗേജ്, ഗോൾഡ് കോസ്റ്റ് ഡെന്റൽ ബൈ ജെറി കാരേടന്‍, താജ് റെസ്റ്റോറന്‍റ്, ബിഗ് ബസാർ, സണ്ണി കാറ്ററിംഗ്, ലിജു പണിക്കർ റിയൽട്ടർ, യു എസ് ടാക്സ് സർവീസ്, മാത്യു പൂവൻ, മോർഗേജ് ബൈ സിറിൽ നടുപറമ്പിൽ, ഡോ. തോമസ് എബ്രഹാം പനവേലിൽ,  എ വൺ കൺസ്ട്രക്ഷൻ, റോസ് ഒപ്റ്റിക്കൽസ് എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നതായി മാസ്ക് മയാമിയുടെ പ്രസിഡന്‍റ് വിബിൻ വിൻസെന്‍റ്, ടൂർണമെന്‍റ് ഇൻ ചാർജ് ഷെൻസി മാണി, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ അജിത് വിജയൻ ടൂർണമെന്‍റ് കൺട്രോളർ നിധീഷ് ജോസഫ് , മാസ്ക്ക് ടീം ക്യാപ്റ്റൻ അജി വർഗീസ്, മറ്റു ക്ലബ്‌ അംഗങ്ങൾ എന്നിവർ അറിയിച്ചു. 

കായിക താരങ്ങളുടേയും, കായിക പ്രേമികളുടേയും ആവേശത്താൽ മയാമിയെ പ്രകമ്പനം കൊള്ളിച്ച സെവൻസ് സോക്കർ ടൂർണമെന്‍റ് സീസൺ 5 മയാമിക്ക് ഒരു തൃശ്ശൂർ പൂരത്തിന്‍റെ കാഴ്ചയാണ് സമ്മാനിച്ചതെന്ന് ടൂർണമെന്‍റ് കോർഡിനേറ്റർ നോയൽ മാത്യു പറഞ്ഞു. ജേതാക്കൾക്കുള്ള ട്രോഫി ചെക് മേറ്റ് സിനിമയുടെ നിർമ്മാതാവ് ലിൻഡോ ജോളി, ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിന്‍റെ ക്യാപ്റ്റൻ ഹരി രമേശിന് കൈമാറി. ചാംപ്യന്മാർക്കുള്ള 2001 $ന്‍റെ ക്യാഷ് അവാർഡ് സെക്രട്ടറി ജോഷി ജോണും റണ്ണറപ്പായ ടീമിനുള്ള 1001$ ന്‍റെ ക്യാഷ് അവാർഡ് മാസ്ക് മെമ്പർ വിനു അമ്മാളും ചേർന്ന് വിതരണം ചെയ്തു.

ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്‍റെ ബാഹിർ അബ്ദുൾ ഖാനി ബെസ്റ്റ് പ്ലെയറും, ആഴ്സണൽ ഫിലഡൽഫിയയുടെ ജിം കല്ലറക്കൽ ടോപ് സ്കോററും, ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്‍റെ ജിബി എബ്രഹാം ബെസ്റ്റ് ഡിഫൻഡർക്കും, കലേഷ് തെക്കേതിൽ ബെസ്റ്റ് ഗോൾ കീപ്പർക്കുമുള്ള ട്രോഫികൾ ഏറ്റുവാങ്ങി. അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള കായികപ്രേമികൾ എത്തിച്ചേർന്ന മത്സരത്തിൽ മെഡിക്കൽ സപ്പോർട്ടുമായി ഡോ. മഞ്ജു സാമുവേൽ, ഡോ. ബോബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ നേഴ്സസ് അസോസിയേഷനും, ഡ്രം ലവേഴ്സ് സൗത്ത് ഫ്ലോറിഡ, ശ്രുതി മേളം ടീമുകളുടെ ചെണ്ടമേളം ആയിരുന്നു മത്സരത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്‍റെ അഭിമാന പരിപാടിയായ സെവൻസ് സോക്കർ ടൂർണ്ണമെന്‍റ് സീസൺ 5 മത്സരത്തെ അമേരിക്കൻ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാസ്ക് ഭാരവാഹികൾ അറിയിച്ചു.

വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി സെവൻസ് സോക്കർ ടൂർണ്ണമെന്‍റ് മത്സരം നടത്തുമെന്ന് പി.ആർ.ഒ രഞ്ജിത്ത് രാമചന്ദ്രൻ അറിയിച്ചു. അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്ത് കളിയുടെ മിന്നൽപിണരുകൾ സമ്മാനിച്ച ഗംഭീരമത്സരത്തിന് തിരശീല വീഴുമ്പോൾ അടുത്ത വർഷത്തെ സോക്കർ ടൂർണ്ണമെന്റിനായി കാത്തിരിക്കുകയാണ് ഫുട്‌ബോൾ പ്രേമികളായ അമേരിക്കൻ മലയാളികൾ.
(വാർത്ത - ജോസഫ് ഇടിക്കുള.)

English Summary:

Miami Arts and Sports Club Soccer Tournament: Austin Strikers are Champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com