ADVERTISEMENT

ഹൂസ്റ്റണ്‍∙ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥാനം ഉറപ്പിച്ച മട്ടാണ്. രണ്ടാം സ്ഥാനത്തുള്ള നിക്കി ഹേലിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ട്രംപ് എന്നത് തന്നെയാണ് കാരണം. അതിനാൽ തന്നെ ചര്‍ച്ച ട്രംപിന്‍റെ റണ്ണിങ് മേറ്റ് (വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി) ആരാകുമെന്നതിനെ ചൊല്ലിയാണ്.  സൗത്ത് ഡെക്കോഡയിലെ ഗവര്‍ണര്‍ ക്രിസ്റ്റി നോമിന്‍റെയും  പാലക്കാട് വേരുകളുള്ള സംരംഭകനായ വിവേക് രാമസ്വാമിയുടെയും പേരുകളാണ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയെന്ന നിലയിൽ ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്നത്. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിൽ നടന്ന വോട്ടെടുപ്പില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. 

പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ, നിക്കി ഹേലിക്കെതിരേ 94 % പിന്തുണ നേടിയതോടെ തുടര്‍ മത്സരങ്ങള്‍ തന്നെ അപ്രസക്തമായ സാഹചര്യമാണ് ഉള്ളത്. എതിരാളിയായ ഹേലിക്ക് ലഭിച്ചത് വെറും 5 ശതമാനം  വോട്ട് മാത്രമാണ്. 

2020ല്‍ ഡെമോക്രാറ്റായി പ്രസിഡന്‍റ്  സ്ഥാനാർഥിയാകുന്നതിന് മത്സരിച്ച ഹവായിയിലെ മുന്‍ ജനപ്രതിനിധി തുള്‍സി ഗബ്ബാര്‍ഡ് 9% വോട്ടുമായി മൂന്നാം സ്ഥാനത്താണ്. ട്രംപ് ഉപദേശകരുമായി റണ്ണിങ് മേറ്റിനെക്കുറിച്ചുള്ള അനൗപചാരിക ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. റണ്ണിങ് മേറ്റ് ആരാകുമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ട്രംപ് പരസ്യമായി നിലപാട് സ്വീകരിച്ചിരിക്കുന്നത്. റോണ്‍ ഡിസാന്‍റിസ്, വിവേക് രാമസ്വാമി, ക്രിസ്റ്റി നോം, തുളസി ഗബ്ബാര്‍ഡ് എന്നിവരുടെ പേരുകളാണ് റണ്ണിങ് മേറ്റ് സ്ഥാനത്തേക്ക് ട്രംപ് സൂചിപ്പിച്ചിരിക്കുന്നത്. തന്‍റെ വൈസ് പ്രസിഡന്‍റ്  സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരായി ഇവരുടെ പേരുകളാണ് പരിഗണിക്കുന്നതെന്നും ഇവരുടെ പ്രവര്‍ത്തനം പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഡിസാന്‍റിസും രാമസ്വാമിയും സ്‌കോട്ടും തനിക്കെതിരെ പ്രൈമറിയില്‍ മുമ്പ് മത്സരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവരെ സഖ്യകക്ഷികളായി കണക്കാക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 

English Summary:

Will 'Malayali' become Trump's running mate?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com