ADVERTISEMENT

ഫിലഡൽഫിയ ∙ മാർച്ച് 1ന് വൈകുന്നേരം 4:30 മണിയ്ക്ക് , ന്യൂ ജെഴ്സിയിലെ റോബേട്സ് പാലസിൽ നടക്കുന്ന ഇന്ത്യാ പ്രസ്‌ ക്ലബ്  ഓഫ് നോർത്ത് അമേരിയ്ക്കയുടെ ( ഐപിസിഎൻഏ ) നവകാല പ്രവർത്തനോദ്ഘാടനത്തിന്,  ഓർമാ ഇൻ്റർ നാഷണൽ ആശംസകൾ അറിയിച്ചു. അമേരിക്കൻ മലയാളികളുടെ പാരസ്പര്യത്തിന് ഈടും പാവും പകർന്ന്, പഴമയെ പൊന്നു പോലെ നെഞ്ചേറ്റുന്ന മലയാളികളുടെ സാമൂഹ്യാവബോധത്തെ ഊർജ്ജസ്വലമാക്കി പാലിക്കുന്നതിന്, അമേരിക്കയിലെ മലയാള മാദ്ധ്യമങ്ങൾ നിർവഹിക്കുന്ന സേവനം  അമൂല്യമാണ്. ഈ പ്രവർത്തനങ്ങളുടെ കടഞ്ഞെടുത്ത സംഘടനാ രൂപമാണ് ഇന്ത്യാ പ്രസ്‌ ക്ളബ് ഓഫ് നോർത്ത് അമേരിയ്ക്ക. 

ഐ പി സി എൻ ഏ യുടെ നാവകാല സാരഥിക ളായ സുനിൽ ട്രൈസ്റ്റാർ( പ്രസിഡൻ്റ്), ഷിജോ പൗലോസ് (സെക്രട്ടറി), വിശാക് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യാ പ്രസ്‌ ക്ലബ്ബിൻ്റെ   പ്രവർത്തനങ്ങൾക്ക് നാന്ദി കുറിയ്ക്കുന്ന മംഗള വേളയിൽ,  ലോകമെമ്പാടുമുള്ള മലയാളികളെ ആധുനിക കാലത്തിൻ്റെ സൗകര്യങ്ങൾക്കൊപ്പം, പോയ കാലത്തിൻ്റെ നൈർമല്യവും കൂട്ടുചേർത്തുവേണം മുന്നേറുക എന്ന തിരിച്ചറിവുള്ളവരായി ഐക്യപ്പെടുവാൻ സംഘടിക്കുന്ന,  ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ( ഓർമാ ഇൻ്റർനാഷണൽ) ആശംസകൾ  .ഐ പി സി എൻ ഏ യെ അറിയിച്ചു. (ഓർമാ ഇൻ്റർനാഷണൽ നടത്തിവരുന്ന ഓർമാ ഇൻ്റർനാഷണൽ സ്പീച് കണ്ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ മുഖമാണ്). യോഗത്തിൽ ജോസ് ആറ്റുപുറം, വിൻസൻ്റ് ഇമ്മാനുവേൽ, സജി സെബാസ്റ്റ്യൻ, റോഷിൻ പ്ളാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.  ജോർജ് നടവയൽ (ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ്) അദ്ധ്യക്ഷനായിരുന്നു. വീഡിയോ കോൺഫ്രസിലൂടെ കേരളത്തിൽ നിന്ന്  ഓർമാ ഇൻ്റർനാഷണൽ സെക്രട്ടറി ഷാജി  അഗസ്റ്റിൻ സ്വാഗതവും, കേരളാ ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ നന്ദിയും പറഞ്ഞു.

English Summary:

Greetings from Orma International to the India Press Club of North America.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com