ട്രംപിനു ആശ്വാസം: കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി

Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. കലാപശ്രമം നടത്തിയെന്ന പേരിൽ ട്രംപിനെ സംസ്ഥാന ബാലറ്റിൽ നിന്ന് അയോഗ്യനാക്കാൻ കൊളറാഡോയ്ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സൂപ്പർ ചൊവ്വയുടെ തലേന്ന് വന്ന തീരുമാനം ട്രംപിന് വലിയ രാഷ്ട്രീയ നേട്ടമാണ്.ജസ്റ്റീസുമാർ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞെങ്കിലും ഏകകണ്ഠമായിരുന്നു തീരുമാനം. ട്രംപ് കലാപത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ജസ്റ്റീസുമാർ ആരും നിലപാട് എടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
English Summary:
Donald Trump wins Colorado ballot disqualification case at US Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.