ഡാലസിൽ നിന്ന് കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Mail This Article
×
ഡാലസ് ∙ കഴിഞ്ഞ മാസം 24 ന് കാണാതായ ഡാലസിലെ ടെക്‌സസ് സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥി ആൻഡ്രൂ സോ ലി (20) മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാർഥിയുടെ മരണ സ്ഥീകരിച്ച കാര്യം പൊലീസ് അറിയിച്ചത്. ഹൂസ്റ്റൺ സ്വദേശിയ ആൻഡ്രൂ സോ ലിയെ കഴിഞ്ഞ മാസം 24ന് വൈകുന്നേരം തന്‍റെ ഡോർമിൽ നിന്ന് പുറത്ത് പോകുന്നതിനിടെയാണ് അവസാനമായി കണ്ടത്. സെൽഫോണും ബാക്ക്‌പാക്കും ലാപ്‌ടോപ്പും മുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന ലിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
University of Texas at Dallas Student Found Dead Week after Reported Missing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.