ADVERTISEMENT

ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) ∙ തിങ്കളാഴ്ച പുലർച്ചെ കിഴക്കൻ ഹാരിസ് കൗണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ കാർലോസ് ഫെർണാണ്ടസ് (12 ) മരിച്ചു. ക്ലോവർലീഫ് ഏരിയയിലെ ആൽഡേഴ്സൺ സ്ട്രീറ്റിലെ 13920 ബ്ലോക്കിലെ‌ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. വിവരം അറിഞ്ഞ് പുലർച്ചെ 3 മണിയോടെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേർന്നു.  സംഭവസമയം ആറും ഏഴും വയസ് പ്രായമുള്ള മറ്റ് രണ്ട് കുട്ടികളും രണ്ട് മുതിർന്നവരും മുറിയിലുണ്ടായിരുന്നു. ഇവർക്ക് പരുക്കില്ല. ജനിലൂടെയാണ് പ്രതി വെടിയുതിർത്തത്. പ്രതി പിന്നീട് പിക്കപ്പ് ട്രക്കിൽ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടതായി ജനപ്രതിനിധികൾ പറഞ്ഞു.

English Summary:

12-year-old boy shot to death in Harris County

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com