ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക ഭദ്രാസന മാർ തോമ യുവജന സഖ്യം 2024ലെ പ്രവർത്തന ഉദ്ഘാടനം ഈ മാസം  24ന് വൈകിട്ട് (8.30PM EST/7.30PM) സംഘടിക്കുന്നു. സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ. ഷെറിൻ ടോം മാത്യൂസ് (വികാരി ബാൾട്ടിമോർ മാർത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും. സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാർഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ  അഭ്യഥിച്ചു. മീറ്റിങ് ‌‌ ഐഡി :654 554 2532, പാസ്‌കോഡ്: 7777. കൂടുതൽ വിവരങ്ങൾക്ക്: വൈസ് പ്രസിഡന്‍റ് റവ. സാം കെ. ഈശോ, സെക്രട്ടറി ബിജി ജോബി, ട്രഷറർ അനീഷ് വർഗീസ്, ഭദ്രാസന അസംബ്ലി  അംഗം  ബിൻസി ജോൺ.

English Summary:

Mar Thoma Youth Conference 2024 Inauguration on March 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com