ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോയിൽ രണ്ട് അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു. നഗരത്തിൽ രോഗ വ്യാപനം തടയാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുന്നു. മാർച്ച് 19 ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത്  വെള്ളിയാഴ്ച വ്യക്തമാക്കി. നാലും അതിൽ താഴെയും പ്രായമുള്ള കുട്ടികളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വർഷാരംഭം മുതൽ സ്ഥിരീകരിച്ച 17 കേസുകളിൽ 11 എണ്ണവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com