ADVERTISEMENT

ഫിലഡൽഫിയ∙ 2014 മുതൽ ഫിലഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിങ്ടൻ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവൻഷന്‍റെ അഞ്ചാമത്തെ  സമ്മേളനം ജൂലൈ 11 -14  തീയതികളിൽ കനക്‌ടികട്ട‌ിലെ ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടലിൽ നടക്കും. സന്യാസ ശ്രേഷ്ഠന്മാരും, ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും, വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

federation-of-sreenarayana-guru-organizations-of-north-america-5th-convention

സ്വാമി സച്ചിദാനന്ദ സ്വാമികൾ (പ്രസിഡന്‍റ് – ശിവഗിരി ധർമ്മ  സംഘം), നിത്യ ചൈതന്യയതിയുടെ ശിഷ്യനായ സ്വാമി മുക്താനന്ദ യതി – ഡയറക്ടർ സ്കൂൾ ഓഫ് വേദാന്ദ, ‌നിത്യ ചൈതന്യ യതിയുടെ ശിഷ്യനും, എഴുത്തുകാരനും വാഗ്മിയുമായ ഷൗക്കത്ത് സഹജോത്സു എന്നിവർ പങ്കെടുക്കുന്നു. ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന  ഗുരു കൃതികളുടെ നൃത്താവിഷ്കാരം, സ്റ്റാർ സിങ്ങർ ഫെയിം വിവേകാനന്ദും, യുവ ഗായിക അപർണ ഷിബുവും  നയിക്കുന്ന സംഗീത നിശയും വിവിധ റീജനിലെ കലാപതിഭകളുടെ പരിപാടികളും ഈ കൺവൻഷന്‍റെ ഭാഗമാണ്. ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട  സർവമത സമ്മേളനത്തിന്‍റെ നൂറാം വർഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവെക്കാനുള്ള അവസരവും ഈ കൺവൻഷന്‍റെ പ്രത്യേകതയായിരിക്കും. ശ്രീ നാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവൻഷനിൽ പങ്കെടുത്തു ഈ മഹത്തായ സംരംഭത്തിന്‍റെ  ഭാഗമാകുവാൻ അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

For further information and  Registration please contact
Sajeevkumar Chennattu, President -(917)979-0177, Renuka Chirakuzhiyil, General Secretary (914)434-4843, Rajeev Bhaskar (516)395-9480
വാര്‍ത്ത : മ്യൂണിക് ഭാസ്‌കര്‍

English Summary:

Federation of Sreenarayana Guru Organizations of North America 5th Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com