ADVERTISEMENT

ഷിക്കാഗോ∙ വടക്കേ അമേരിക്കയിലെ ക്നാനായ റീജനിൽ പുതുതായി സ്ഥാപിച്ച ബോണ്ടിങ് ഫാമിലിസ് എന്ന മിനിസ്ട്രിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു. ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനാണ് പുതിയ മിനിസ്ട്രി ആരംഭിച്ചിരിക്കുന്നത്. അമേരിക്കയിലെ വൈദികരുടെയും ഇടവകകളിലെ മെൻ– വിമൻ മിനിസ്ട്രികളുടെയും പങ്കാളിത്വത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

വിവാഹാനന്തര പരിശീലനവും ദാമ്പത്യ പ്രശ്നങ്ങളിൽ അജപാലന പിന്തുണയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാസത്തിലൊരു പ്രോഗ്രാം വീതം ഇടവക– റീജൻ  തലങ്ങളിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ബോധവത്ക്കരണ സെമിനാറുകൾ, ദാമ്പത്യബന്ധം സുദൃഢമാക്കുന്ന പരിപാടികൾ, കൗൺസിലിങ് സൗകര്യം, പ്രതിമാസ പ്രസിദ്ധീകരണം, വെബ്സൈറ്റ് എന്നിവ വഴി ദാമ്പത്യ – കുടുംബ ബന്ധങ്ങൾക്കുപകരിക്കുന്ന പ്രോഗ്രാമുകൾ വിഭാവന ചെയ്യുന്നു. ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോസഫ് തച്ചാറ, ഗ്രേസി വാച്ചാച്ചിറ, ഡോ. ദിവ്യാ വള്ളിപ്പടവിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ബിജോ കാരക്കാട്ട് തുടങ്ങി ഇരുപതുപേരടങ്ങുന്ന സന്നദ്ധ പ്രവർത്തകരാണ് ബോണ്ടിങ് ഫാമിലീസിനു  നേതൃത്വം നൽകുന്നത്.

English Summary:

Inauguration of Bonding Families Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com