ADVERTISEMENT

മെസ്ക്വിറ്റ് (ഡാലസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം പ്രാർഥനയിലൂടെ നാം സ്വായത്തമാകേണ്ടതെന്ന് ഡാലസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ. രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു. ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ കഷ്ടാനുഭവ ആഴ്ചയോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ സന്ധ്യാ പ്രാർഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ. 

ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ പാലിച്ച് ചില സുപ്രധാന ശീലങ്ങളെകുറിച്ച് അച്ചൻ പ്രതിപാദിച്ചു. ദേവാലയത്തിൽ പതിവായി  കടന്നുവരുന്നു, മറ്റുള്ളവരെ ഉപദേശിക്കുന്ന, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്ന മൂന്ന് ശീലങ്ങൾ കർത്താവിനുണ്ടായിരുന്നതായി അച്ചൻ ദൈവവചനങ്ങളെ ആധാരമാക്കി വ്യാഖ്യാനിച്ചു .ഈ മൂന്ന് ശീലങ്ങളും  നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ കഷ്ടാനുഭവ ആഴ്ച അർഥവത്തായിത്തീരുമെന്നും അച്ചൻ പറഞ്ഞു.

  സന്ധ്യ പ്രാർഥനയ്ക്ക് ഇടവക വികാരി റവ. ഷൈജു സി. ജോയ്, രാജൻ കുഞ്ഞ് സി ജോർജ് ബിനു തര്യയൻ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Passion Week – Monday Evening Prayer at St. Paul's Marthoma Church, Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com