ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ന്യൂയോർക്ക് ജൂബിലി മെമ്മോറിയൽ സിഎസ് ഐ പള്ളിയിൽ  നടന്നു.

st-thomas-ecumenical-federation2

 യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  റവ. സാം എൻ. ജോഷ്വാ  (പ്രസിഡന്റ്) റവ. ഫാ. ജോൺ തോമസ് (ക്ലർജി വൈസ് പ്രസിഡന്റ്),  റോയ് സി. തോമസ് (അത്മായ വൈസ് പ്രസിഡന്റ്), മനോജ് മത്തായി (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് (ജോയിന്റ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ജിനു സാബു (ജോയിന്റ് ട്രഷറർ).  വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷേർലി പ്രകാശ് (വിമൻസ് ഫോറം), തോമസ് ജേക്കബ് (പബ്ലിക്കേഷൻ & പി.ആർ) എന്നിവരെ തിരഞ്ഞെടുത്തു. എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രോഗ്രം കൺവീനർമാരായി ഗീവർഗീസ് മാത്യൂസ്, ജയ് കെ. പോൾ, റോയി സി. തോമസ്, ജോൺ ജേക്കബ്, ജോബി ജോർജ്‌, എന്നിവരെ ചുമതലപ്പെടുത്തി. തോമസ് തടത്തിലിനെ ഓഡിറ്ററായി നിയമിച്ചു.
വാർത്ത ∙ ഷാജി തോമസ് ജേക്കബ്

English Summary:

New leadership for New York St. Thomas Ecumenical Federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com