ADVERTISEMENT

ഷിക്കാഗോ ∙ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയിൽ മൂന്നു കുർബാനകളിലും കുരുത്തോല വിതരണം നടത്തപ്പെട്ടു.  അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ സന്ദേശം നൽകി. പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസിന്റെ നേതൃത്വത്തിലുള്ള വിസിറ്റേഷൻ സന്യാസ സമൂഹാംഗങ്ങൾ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ്ജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവരോടൊപ്പം ഓശാനയാചരണത്തിന് നേതൃത്വം നൽകി.

വിശുദ്ധ വാരത്തിന്റെ ഭാഗമായി ബുധനാഴ്ച (മാർച്ച് 27) ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകിട്ട് 7 മണിവരെ കുമ്പസാരവും, മാർച്ച് 28 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ കാൽകഴുകൽ ശുശ്രൂഷയടക്കമുള്ള പെസഹാ തിരുക്കർമങ്ങളും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ച (മാർച്ച് 29) വൈകിട്ട് യുവതീ യുവാക്കൾക്കായി അഞ്ചു മണിമുതൽ  ഇംഗ്ളിഷിൽ പീഡാനുഭവശുശ്രൂഷകൾ നടത്തപ്പെടും. വൈകിട്ട് 7 മണിക്കാണ് മലയാളത്തിലുള്ള പീഡാനുഭവ ശുശ്രൂഷകൾ. മാർച്ച് 31 ന് വൈകിട്ട് 5 മണിക്ക് ഇഗ്ളിഷിൽ യുവതീ യുവാക്കൾക്കായി ഈസ്റ്റർ വിജിൽ പ്രത്യേകമായി നടത്തപ്പെടും. തുടർന്ന് 7 മണിക്കാണ് മലയാളത്തിലുള്ള ഈസ്റ്റർ തിരുക്കർമങ്ങൾ നടത്തപ്പെടുക. ഏപ്രിൽ 1 ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 മണിക്ക് കുർബാന ഉണ്ടായിരിക്കുമെന്നും അതെ ദിവസം വൈകിട്ട് സാധാരണ ഞായറാഴ്ചകളിൽ നടത്തപെടാറുള്ള കുർബാന ഉണ്ടായിരിക്കുന്നതല്ല എന്നും ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഒരുക്കത്തോടെയും ഭക്തിയോടെയും വിശുദ്ധവാരകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.

English Summary:

Holy Week at St. Mary's Kananaya Church Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com