'യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ' എന്ന പുസ്തകം പ്രകാശനം ചെയ്തു

Mail This Article
ഡിട്രോയിറ്റ് ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സീനിയർ വൈദികനായ റവ. പി. ചാക്കോയുടെ ‘യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന രണ്ടാമത്തെ പുസ്തകം സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വച്ച് പ്രകാശനം ചെയ്തു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സഹോദരി മേരി ചെറിയാൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46-മത് ഇടവകദിനാഘോഷങ്ങളോടു ചേർന്നു നടന്ന പ്രകാശന ചടങ്ങിൽ റവ. സന്തോഷ് വർഗീസ്, റവ. ഫിലിപ്പ് വർഗീസ്, റവ. ജെസ്‌വിൻ ജോൺ എന്നിവർ ആശംസകൾ നേർന്നു.

കവിയൂർ ചാത്തനാട്ട് കുടുംബാംഗമായ റവ. പി. ചാക്കോ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്‍റെ ചുമതലയിൽ ഹോസ്‌കോട്ട്, മലേഷ്യ, സിംഗപ്പൂർ, പാലക്കാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ മിഷനറിയായും സഭയുടെ വിവിധ ഇടവകകളിൽ വികാരിയായും നാലുപതിറ്റാണ്ടിലധികം ശുശ്രൂഷ നിർവഹിച്ചു. 1995-ൽ സജീവ സേവനത്തിൽ നിന്നും വിരമിച്ച ശേഷം മിഷിഗനിലെ ഫാർമിങ്ടൻ ഹിൽസിൽ മകൻ ഡോ. സോമൻ ഫിലിപ്പ് ചാക്കോയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു.