ADVERTISEMENT

കനക്‌ടികട്ട് ∙ മുൻ കനക്‌ടികട്ട് സെനറ്ററും 2000-ൽ അൽ ഗോറിന്‍റെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് നോമിനിയുമായ ജോ ലിബർമാൻ (82) അന്തരിച്ചു.   1942 ഫെബ്രുവരി 24ന് സ്റ്റാംഫോർഡിൽ ജനിച്ച ലിബർമാൻ 1983 മുതൽ 1989 വരെ  കനക്‌ടികട്ടിന്‍റെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു. 2013ലാണ് ലിബർമാൻ സെനറ്റ് വിട്ടത്. വീഴ്ചയിൽ നിന്നുള്ള സങ്കീർണതകൾ മൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു. മരണസമയത്ത് ഭാര്യ ഹദസ്സയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.  ലിബർമാന്‍റെ മൃതസംസ്‌കാരം നാളെ ജന്മനാടായ സ്റ്റാംഫോർഡിലെ കോൺഗ്രിഗേഷൻ അഗുദത്ത് ഷോലോമിൽ നടക്കും.

English Summary:

Joe Lieberman - Former Senator And Vice Presidential Nominee Died at 82

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com