ADVERTISEMENT

ന്യൂയോർക്ക്  ∙ നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളെയും ഉൾപ്പെടുത്തി ഉപന്യാസം, ചെറുകഥ, കവിത, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തക വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ക്രൈസ്തവ സാഹിത്യ രചനകൾ രചയിതാക്കളിൽ നിന്നും ക്ഷണിക്കുന്നു. 

മത്സരാർഥികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വിവിധ പ്രായ ഗ്രൂപ്പുകളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് ജൂലൈ 4- മുതൽ 7 വരെ ഹൂസ്റ്റൺ പിസിഎൻഎകെ കോൺഫറൻസിനോട് അനുബന്ധിച്ചുള്ള കെപിഡബ്ല്യൂഎഫ് സമ്മേളനത്തിൽ വച്ച് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

kerala-pentecostal-writers-forum-christian-literary-writings-are-invited2-gif

റൈറ്റേഴ്സ് ഫോറം അവാർഡുകൾ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളവരെ ഈ വർഷം അവാർഡുകൾക്ക് പരിഗണിക്കുന്നതല്ല. രചനകൾ മേയ് 10ന് മുൻപായി സഭാ പാസ്റ്ററിന്റെ പേരും ഫോൺ നമ്പറും സഹിതം അയച്ചു തരേണ്ടതാണ്. 2023 - 2024 വർഷത്തിൽ പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങൾക്കും പുരസ്കാരം നൽകും. പുസ്തകങ്ങളുടെ രണ്ട് കോപ്പികൾ സെക്രട്ടറിയുടെ വിലാസത്തിൽ അയച്ച് നൽകേണ്ടതാണ്.  

രാജന്‍ ആര്യപ്പള്ളില്‍ (പ്രസിഡന്റ്), സാം മാത്യൂ (വൈസ് പ്രസിഡന്റ് ), നിബു വെള്ളവന്താനം (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ എബിൻ അലക്സ് (ജോ. സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറര്‍), ഷൈനി സാം (ലേഡീസ് കോര്‍ഡിനേറ്റര്‍), വെസ്ളി മാത്യൂ (മീഡിയ കോർഡിനേറ്റർ) എന്നിവരാണ് കെപിഡബ്ല്യൂഎഫ് നാഷനല്‍ ഭാരവാഹികള്‍.  

English Summary:

Kerala Pentecostal Writers' Forum: Christian Literary Writings are Invited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com