ADVERTISEMENT

മിസിസാഗ ∙ കാനഡയിലെ കലാ-കായികരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ടീം ഗ്ലാഡിയേറ്റേഴ്സ് ഒരുക്കുന്ന കൊളോസിയം സീസൺ ത്രീ ഏപ്രിൽ ആറിന്. മിസിസാഗയിലെ അനാപിലിസ് ഹാളിൽ വൈകിട്ട് അഞ്ച് മുതൽ പത്തുവരെയാണ് ഗാലാനൈറ്റ്. ഡാൻസ്, ലൈവ് മ്യൂസിക്, ഡിജെ എന്നിവയാണ് പ്രധാന പരിപാടികൾ. ഇവയ്ക്കു പുറമെ ലക്കി ഡ്രോയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കേരള ഡിന്നറും കാഷ് ബാറുമുള്ള ഗാലയിലേക്കുള്ള പ്രവേശനം ടിക്കറ്റ്മൂലം നിയന്ത്രിക്കും. റിയൽറ്റർ മനോജ് കരാത്ത് മെഗാ സ്പോൺസറും സ്ട്രാറ്റ്ഫഡ് കിയ ഗ്രാൻഡ് സ്പോൺസറുമാണ്.  ഒരാൾക്ക് 35 ഡോളർ, നാലു പേരടങ്ങിയ ഗ്രൂപ്പിന് 100 ഡോളർ, വിദ്യാർഥികൾക്ക് 25 ഡോളർ, മുതിർന്ന പൗരന്മാർക്ക് 25  ഡോളർ, ആറ് മുതൽ പതിനാറ് വയസ്സ് വരെയുള്ളവർക്ക് 20 ഡോളർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക്: 416-459-9647, 647-328-2083. 

English Summary:

Gladiators Gala Night: Saturday, April 6th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com