ADVERTISEMENT

ഫ്ലോറിഡ∙  അമേരിക്കയിലെ മലയാളി ഹിന്ദു ആധ്യാത്മിക സംഘടനയായ 'മന്ത്ര' (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) യുടെ വിമൻസ് ഫോറത്തിന്‍റെ ഉദ്ഘാടനം കോഅലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( CoHNA) യുടെ ഡയറക്ടർ സുധ ജഗന്നാഥൻ നിർവഹിച്ചു. ആമുഖ പ്രസംഗത്തിൽ മന്ത്രയുടെ പ്രസിഡന്‍റ് ശ്യാം ശങ്കർ സംഘടനയുടെ വിവിധ പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും വിമൻസ് ഫോറം 'സഖി'യുടെ ചെയർ പേഴ്‌സൺ ഗീത സേതുമാധവൻ (ഫ്ലോറിഡ), കോ-ചെയർസ് ആയ സൗമ്യ ദീപേഷ് കുമാർ (നോർത്ത് കാരോലൈന ), ദിവ്യ മോഹൻ (കലിഫോർണിയ ), കവിത മേനോൻ (കാനഡ), വൃന്ദ കുമാർ (ഫ്ലോറിഡ), വീണ ദിനേശ് (ന്യൂജഴ്‌സി), ഡയറക്ടർ ഇൻ ചാർജ് രേവതി പിള്ള (ന്യൂഹാംഷർ) എന്നിവർ ചാർജ് എടുത്തതായും, അടുത്ത മാസത്തോടെ ഹൂസ്റ്റൺ, ടെക്സസ് , ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചാർജ് എടുക്കുമെന്നും അറിയിച്ചു. 

ദിവ്യാ മോഹന്‍റെ ഈശ്വര പ്രാർഥനയോട് കൂടി ആരംഭിച്ച പ്രസ്തുത ചടങ്ങിൽ അമേരിക്കയിലെയും കാനഡയിലെയും ഹിന്ദുക്കൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കൂടാതെ സഖി പോലുള്ള ഒരു സംഘടനക്ക് നോർത്ത് അമേരിക്കൻ ഹിന്ദു മലയാളി വനിതകളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ പറ്റിയും സുധാ ജഗന്നാഥൻ തന്‍റെ ഉദ്‌ഘാടന പ്രസംഗത്തിൽ വളരെ വ്യക്തമായി പറയുകയുണ്ടായി. അമേരിക്കയിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യ പുസ്തകങ്ങളിലെ ഹിന്ദു മതവിശ്വാസത്തെ കുറിചുള്ള തെറ്റായ വിവരങ്ങൾക്കുമെതിരായും, കലിഫോർണിയിലെ എസ്ബി 403 ബില്ലിനെതിരെ നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ കുറിച്ചും സുധ വിവരിക്കുകയുണ്ടായി. സഖിയുടെ ചെയർ പേഴ്സൺ ഗീതാ സേതുമാധവന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രയുടെ പ്രസിഡന്‍റ് ശ്യാം ശങ്കറിനെ കൂടാതെ സൗമ്യ, വൃന്ദാ കുമാർ എന്നിവർ സംസാരിക്കുകയും രേവതി പിള്ള നന്ദി അറിയിക്കുകയും ചെയ്തു .

mantra-women-forum-sakhi-inaugurated
English Summary:

Mantra's Women's Forum 'Sakhi' Inaugurated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com