ADVERTISEMENT

ഫിലഡൽഫിയ ∙ ഹെയ്റ്റിയിലെ തലസ്ഥാന നഗരമായ പോര്‍ട്ട് എ.യു. പ്രിന്‍സിന്‍റെ സമീപത്ത് നടന്ന കൂട്ടക്കൊലയില്‍ 24 ലധികം  ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കൊലപാതകങ്ങൾ നടത്തിയ ശേഷം ആക്രമികൾ നഗരത്തിൽ മോഷണവും നടത്തി. തോമാസിന്‍, ലാബോള്‍ സമൂഹത്തിൽപ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത് ഭൂരിഭാഗവും. വിവിധ സമൂഹത്തില്‍പ്പെട്ട അക്രമികളുടെ പകവീട്ടലാണ് ആക്രമണ കാരണമെന്ന് കരുതപ്പെടുന്നു. 

നിലവിൽ തെരുവിൽ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കുന്നുണ്ട്. എങ്കിലും അനിഷ്ട സംഭവങ്ങൾ പേടിച്ച് ജനം തെരുവിൽ ഇറങ്ങാൻ മടിക്കുകയാണ്. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി ഹെന്‍ട്രി രാജി സന്നദ്ധതപ്രകടിപ്പിച്ചു. പ്രധാനമന്ത്രിയായി ഹെന്‍ട്രിയെ തിരഞ്ഞെടുത്ത വോട്ടിങ്ങില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ചുള്ള പ്രതിഷേധം രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. പട്ടിണിയും ആക്രമണവും വർധിക്കുന്നതിലും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. 2010ൽ ഹെയ്റ്റിയിൽ നടന്ന ഭൂമികുലുക്കത്തിൽ വൈദ്യുതി സപ്ലൈ ലൈന്‍ പൂര്‍ണ്ണസുരക്ഷിത മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളാതെ ശോചനീയ നിലയിലാണ്. അറ്റകുറ്റപണികള്‍ ദ്രുതഗതിയില്‍ നടത്തി പ്രശ്നപരിഹാരം നടത്തുവാനുള്ള സാമ്പത്തിക പരാധീനതയും രാജ്യത്തെ പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്ന ഹെയിറ്റ്യന്‍.
തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്ന ഹെയിറ്റ്യന്‍.

വൈദ്യുതി അടക്കമുള്ള സേവനങ്ങൾ രാജ്യത്തെ ജനങ്ങളിൽ 25 ശതമാനം പേർക്ക്  മാത്രമാണ് ലഭിക്കുന്നത്. ഇതിനാൽ തന്നെ നിയമവിരുദ്ധമായി ഇലക്ട്രിക്ക് ലൈനില്‍നിന്നും വൈദ്യുതി അപഹരിക്കുന്ന സംഭവങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരും അരക്ഷിതാവസ്തയുംമൂലം നഗരത്തിൽ സ്വയരക്ഷാര്‍ത്ഥം ഉള്‍പ്രദേശങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേയ്ക്കും പലരും ഇതിനകം പലയാനം ചെയ്തു.

English Summary:

Mass Murder on the Rise in Haiti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com