ADVERTISEMENT

ഫിലഡൽഫിയ ∙ ഈ മാസം 14ന് വൈകിട്ട് നാലിന് സെന്‍റ് തോമസ് സിറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്‍റെ “2024-2025 -പ്രവർത്തന വർഷങ്ങളുടെ” ഉദ്ഘാടന സമ്മേളനത്തിൽ,  ഡോ. കലാ അശോകിന്‍റെ ടീമിൽ ഫൊക്കാനാ ട്രഷറർ സ്ഥാനത്തേക്ക് പമ്പാ മലയാളി അസോസിയേഷനിൽ നിന്നു മത്സരിക്കുന്ന രാജൻ സാമുവേൽ, ഫൊക്കാനാ നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന  റോണി വർഗീസ്, ഡോ. സജിമോൻ ആന്‍റണിയുടെ ടീമിൽ  ഫൊക്കാനാ അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മാപ് മലയാളി അസോസിയേഷനിൽ നിന്ന് മത്സരിക്കുന്ന  മിലി ഫിലിപ്,  ബേബി മനക്കുന്നേലിന്‍റെ ടീമിൽ ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാപ് മലയാളി അസോസിയേഷനിൽ നിന്ന് മത്സരിക്കുന്ന ഷാലൂ മത്യൂ പുന്നൂസ് എന്നിവർ സംവദിക്കും

ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ, ഇമലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമാ ഇന്‍റർനാഷനൽ ട്രസ്റ്റി ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാനാ യുവനേതാവായ ഡോ. സജിമോൻ അന്‍റണി, നർത്തകി നിമ്മീ ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, ഓർമാ ഇന്‍റർനാഷനൽ ഭാരവാഹികൾ, ഫൊക്കാനാ-ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥാപന അധിപന്മാരും കലാ സാമൂഹ്യ പ്രവർത്തകരും,  വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസന്‍റെറ്റിവ് ജാറെഡ് സോളമൻ,  172 ഡിസ്ട്രിക്റ്റ്  മത്സരാർഥി എയ്സാക് ഗിൽ എന്നിവരും, പ്രശസ്തരായഎഴുത്തുകാരും  ഉൾപ്പെടെയുള്ള  വിശിഷ്ട വ്യക്തിത്വങ്ങളുടെ സാമൂഹ്യപ്രഭകൊണ്ട് സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:
അരുൺ കോവാട്ട്‌ (പ്രസിഡന്‍റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്‍റ്), ജോർജ് ഓലിക്കൽ (ജോയിന്‍റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്‍റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ.

English Summary:

FOKANA FOMAA Candidates Meet at India Press Club Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com