ADVERTISEMENT

ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ന്യൂയോർക്കിലെ യുവ സംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനയ അലൻ കൊച്ചൂസ് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത - സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ  തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ്  അലൻ കൊച്ചൂസ്'. വൈമെൻസ് ഇന്‍റർനാഷനലിന്‍റെ നോർത്ത് അമേരിക്കൻ റീജന്‍റെ യൂത്ത് പ്രസിഡന്‍റായും അലൻ സേവനം അനുഷ്ഠിക്കുന്നു.

ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും 2023-ൽ ഇന്‍റർനാഷനൽ ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വാൾസ്ട്രീറ്റിൽ റിസ്ക്ക് മാനേജ്മെന്‍റിൽ ജോലിയും തുടങ്ങി. അച്ഛന്‍റെയും അമ്മയുടെയും പാത പിന്തുടർന്ന് ഫാമിലി ബിസിനസായ  റിയൽ എസ്റ്റേറ്റ് ബിസിനസിൽ പാർടൈം ആയും ജോലി ചെയ്യുന്നു. 

ന്യൂയോർക്ക് സിറ്റി ഗവൺമെന്‍റിൽ മാനേജറായും NUMC / NuHealth ന്‍റെ ഡയറക്ടർ ബോർഡ് മെംബർ കൂടിയായ അജിത് കൊച്ചുസിന്‍റെയും ന്യൂയോർക്കിലെ പ്രമുഖ റീയലറ്റർ ആയ ജയാ വർഗിസിന്‍റെയും മകനാണ് അലൻ. അജിത് കൊച്ചൂസ്  സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്‍റെ സഹചാരിയാണ്.

കൂടാതെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്‍റ് സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്‍റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്‍റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്‍റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷനൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്‍റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്‍റോ വർക്കി, ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ അലൻ കൊച്ചൂസിന് വിജയാശംസകൾ നേർന്നു.

English Summary:

Alan Kochus is Contesting as Fokana National Committee Member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com