ADVERTISEMENT

ഡാലസ് ∙ ഡാലസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ്), ഡാലസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർഥം ‌ഏർപ്പെടുത്തിയിരിക്കുന്ന 2023-24 മനയിൽ കവിതാ പുരസ്കാരത്തിന് അമേരിക്കൻ മലയാളി സാഹിത്യകാരിയായ ബിന്ദു ടിജിയുടെ "ഉടലാഴങ്ങൾ" അർഹമായി.

മനയിൽ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പോൺസർ ചെയ്യുന്നത്‌. ജേതാവിനു ഇരുനൂറ്റിയൻപതു യുഎസ്‌ ഡോളറും, ഫലകവും, പ്രശസ്തിപത്രവും മേയ്‌ 10-12 തിയതികളിൽ ഡാലസ്സിൽ നടക്കുന്ന കെഎൽഎസ്‌, ലാന ലിറ്റററി ക്യാംപിൽ വച്ചു നൽകപ്പെടും. സാഹിത്യപ്രതിഭകളായ ഡോ. എംവി പിള്ള, ഷാനവാസ്‌ പോങ്ങുമ്മൂട്‌, പുളിമാത്ത്‌ ശ്രീകുമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ വർഷത്തെ ജഡ്ജിങ് പാനൽ.

kerala-literary-society-2023-24-manayil-jacob-poetry-award-goes-to-bindu-tg2

ബിന്ദു ടിജി അമേരിക്കൻ മലയാളസാഹിത്യലോകത്തു അറിയപ്പെടുന്ന കവയത്രിയാണ്. രസതന്ത്രം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കലിഫോർണിയയിൽ സ്ഥിരതാമസമയക്കിയ ബിന്ദു ടിജിയുടെ ജന്മദേശം തൃശ്ശൂർ ആണ്. ആനുകാലികങ്ങളിൽ കവിത എഴുതുന്നു. നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ലാന യുടെ 2019-ലെ കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇലക്‌ട്രിക്കൽഎഞ്ചിനീയർ ആയി ജോലി നോക്കുന്നു. ഭർത്താവ്: ടിജി തോമസ്. മക്കൾ: മാത്യു തോമസ്, അന്നാ മരിയ തോമസ്.

മെയ്‌ 10-12 തിയതികളിൽ ഡാലസ്സിൽ ഓബ്രി ടെക്സാസ്‌ റാഞ്ചിൽ വച്ചു നടക്കുന്ന കെഎൽഎസ്‌, ലാന സാഹിത്യ ക്യാംപിന് ഡാലസ്‌ മലയാളസാഹിത്യാസ്വാദകരെ കുടുംബസമേതം കെഎൽഎസ് പ്രവർത്തകസമിതി സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ഷാജു ജോൺ 469-274-650, ഹരിദാസ്‌ തങ്കപ്പൻ 214-763-3079, സാമുവൽ യോഹന്നാൻ 214-435-0124

English Summary:

Kerala Literary Society 2023-24 Manayil Jacob Poetry Award to Bindu TG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com