ADVERTISEMENT

എഡ്മണ്ടൻ, ആൽബർട്ട∙ എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) ഈ വർഷം, അവരുടെ പത്താമത് വിഷു ആഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഏപ്രിൽ 13 ശനിയാഴ്ചയാണ് ബൽവിൻ കമ്യൂണിറ്റി ഹാളിൽ പരിപാടികൾ നടന്നത്.

നമഹ പ്രസിഡന്‍റ് രവി മങ്ങാട്, മാതൃ സമിതി കോഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥ്, നമഹ മെഗാ സ്പോൺസർ ജിജോ ജോർജ്, മറ്റ് ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമ പ്രകാശ്, പ്രജീഷ്, അജയ് കുമാർ, സിദ്ധാർത്ഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിഷുകണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവസമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു.തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. നമഹ മാതൃസമിതി, ശിവമനോഹരി ഡാൻസ് അക്കാദമി, അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ വിഷു പ്രോഗ്രാമിന് മാറ്റുകൂട്ടി. നീതു ഡാക്സ്, വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനദാനത്തോടെ വിഷു ആഘോഷങ്ങൾ സമാപിച്ചു
(വാർത്ത: ജോസഫ് ജോൺ കാൽഗറി)

English Summary:

Edminton Namaha's Vishu Celebration was Grand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com