ADVERTISEMENT

ഷിക്കാഗോ ∙ അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിൽ ഏറെ ആയി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13-ന് ശനിയാഴച രാവിലെ പത്തു മണി തൊട്ടു  ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു. മന്ത്ര പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബ അംഗങ്ങൾ നൽകുന്ന ഊർജം വില മതിക്കാൻ ആവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് തന്നെ കണ്ടു മടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളീ ഹൈന്ദവ കുടുംബങ്ങളിൽ തരംഗം ആവാൻ മന്ത്രക്ക് സാധിച്ചുവെന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതം അരുളിക്കൊണ്ട് ഗീതാ മണ്ഡലം പ്രസിഡന്റ്‌ ശ്രീ ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രയുടെ മുന്നോട്ടു ള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബ അംഗങ്ങൾ നൽകുന്ന ഊർജം വില മതിക്കാൻ ആവാത്തതാണെന്ന് ശ്രീ ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആധ്യാത്മിക അധ്യക്ഷൻ ശ്രീ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

geethamandalam-vishu-celebration

മഹാഗണപതി ഹോമങ്ങളോടെയാണ് ഈ വർഷത്തെ വിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും വിശേഷാൽ ശ്രീകൃഷ്ണ പൂജ നടത്തി. അതിനുശേഷം കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ, സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനുമുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളിൽ, ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും,ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ഷിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്.

English Summary:

Geethamandalam Vishu Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com