ട്രംപിനെ പിന്തുണച്ച് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി
Mail This Article
ഹൂസ്റ്റൺ∙ മധ്യേഷ്യയിലെ പോരാട്ടം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, രാജ്യാന്തര സമൂഹത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതായി റിപ്പോർട്ടുകൾ. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇതോടെ ആരാധക പിന്തുണ ഏറുകയാണ്. ഈ പുതിയ ട്രംപ് ആരാധകരുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ ചേർന്നത് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ആണ്. ബൈഡനെക്കാൾ ഇറാനോടും ചൈനയോടും കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത് ഡോണൾഡ് ട്രംപാണ്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണ നൽകും. ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ ലോകം സുരക്ഷിതമായിരുന്നുവെന്ന് ലിസ് ട്രസ് ബിബിസിയോട് വ്യക്തമാക്കി.
ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് മുന്‍ പ്രസിഡന്‍റായ ഡോണൾഡ് ട്രംപ് കോടതിയില്‍ വിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബന്ധം പരസ്യമാകാതിരിക്കാന്‍ രതിചിത്ര നടി സ്റ്റോമി ഡാനിയല്‍സിന് മറ്റൊരു പേരില്‍ പണം നല്‍കി വ്യാജമായി ബിസിനസ് രേഖകള്‍ ഉണ്ടാക്കിയെന്നാണ് 77 വയസ്സുകാരനായ ട്രംപിനെതിരേയുള്ള ആരോപണം.
പ്രസിഡന്‍റ് ജോ ബൈഡനോടുള്ള 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ മറികടക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമവും അധികാരം വിട്ടതിനുശേഷം രഹസ്യമായ രേഖകള്‍ പൂഴ്ത്തിവച്ചതും കേന്ദ്രീകരിച്ചുള്ള മറ്റ് മൂന്ന് ക്രിമിനല്‍ കേസുകളും ട്രംപ് നേരിടുന്നു. അതേസമയം, ജോ ബൈഡന്‍റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിന് നേരിടുന്ന ഏറ്റവും വെല്ലുവിളി, അദ്ദേഹത്തിന്‍റെ പ്രായമാണ്