31-ാം ജന്മദിനത്തിന് രണ്ട് ദിവസം മുൻപ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Mail This Article
×
ഷിക്കാഗോ ∙ വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പൊലീസ് ഓഫിസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. സൗത്ത് കെഡ്‌സി അവന്യൂവിലെ 5500 ബ്ലോക്കിൽ വെടിവയ്പ്പ് നടന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസുകാർ വെടിയേറ്റ നിലയിൽ ലൂയിസ് ഹ്യൂസ്‌കയെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ലൂയിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
31-ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ലൂയിസ് കൊല്ലപ്പെട്ടത്. ആറു വർഷമായി പൊലീസ് സേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
Chicago Police Officer Luis Huesca Shot to Death in Gage Park While Driving Home from Shift
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.