കലിഫോർണിയയിലെ ഹൈവേകൾ തടഞ്ഞ് പ്രതിഷേധിച്ചാൽ ഇരട്ടി പിഴ ഈടാക്കാൻ നീക്കം
Mail This Article
കലിഫോർണിയ∙ കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക്രാറ്റുകൾ പിന്തുണയോടെ അംഗീകാരം നേടി. തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നേടി. ഈ നിയമനിർമാണം സമ്പൂർണ അസംബ്ലിയും സെനറ്റും പാസാക്കുകയും ഗവർണർ ഗാവിൻ ന്യൂസോമിന്‍റെ ഒപ്പം വയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
ഹൈവേ തടയുകയും അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നത് തടയുകയും ചെയ്യുന്ന പ്രതിഷേധക്കാർക്ക് നിലവിൽ 100 ഡോളർ പിഴ ചുമത്തുന്നു. ഈ നിയമം പാസായാൽ പിഴ 200 ഡോളറായി ഇരട്ടിയാകും. മൂന്ന് വർഷത്തിനുള്ളിൽ ഒന്നിലധികം തവണ കുറ്റകൃത്യം ചെയ്യുന്നവർക്ക് പിഴ 1,000 ഡോളറായി ഉയർത്തും.സാൻ ഫ്രാൻസിസ്കോ-ഓക്ക്‌ലാൻഡ് ബേ ബ്രിഡ്ജിൽ നടന്ന പ്രതിഷേധം ഒരു പ്രാദേശിക ആശുപത്രിയിലെ മൂന്ന് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വൈകിപ്പിച്ചതായി തെക്കൻ കലിഫോർണിയയെ പ്രതിനിധീകരിക്കുന്ന കേറ്റ് സാഞ്ചസ് വിശദീകരിച്ചു. ജുവാൻ കാരില്ലോ, ഡയാൻ പപ്പാൻ, ക്രിസ് വാർഡ്, ഗ്രെഗ് ഹാർട്ട് എന്നിവരാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഈ ബില്ലിനെ പിന്തുണച്ചത്.