ADVERTISEMENT

ന്യൂയോർക്ക് ∙ ഹൂസ്റ്റണിൽ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോൺഫറൻസിൽ പങ്കെടുക്കുന്ന നഴ്‌സ് പ്രാക്ടീഷണർമാർക്കും റജിസ്ട്രേഡ് നഴ്‌സുമാർക്കും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി.ഇ ക്രെഡിറ്റുകൾ നേടാനുള്ള അവസരമൊരുക്കുന്ന മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു. ഈ സെമിനാറിൽ പങ്കെടുക്കുന്നതിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രഫഷണലുകൾക്ക് അവരുടെ ലൈസൻസുകൾ നിലനിർത്തുന്നതിനുള്ള സിഇ ക്രെഡിറ്റുകൾ നേടാനാകും.  ഫെലോഷിപ്പിനെക്കുറിച്ചും നെറ്റ്‌വർക്കിങ് അവസരങ്ങളെക്കുറിച്ചുമുള്ള അപ്ഡേറ്റുകൾ നേടാനും മറ്റ് മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രഫഷണലുകളുമായി കൂടിക്കാഴ്ച നടത്താനുമുള്ള വേദിയുമായിരിക്കും ഈ സെമിനാർ.

ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്‍ററിലാണ് ഈ മെഡിക്കൽ സെമിനാറും കോൺഫറൻസും നടക്കുക. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർ ഓൺലൈനായി റജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് :
ഡോ. സാറാ എബ്രഹാം (832) 419.1928, സൂസൻ ജോസഫ് (832) 314.7597 

English Summary:

Seminar at PCNAK Conference for Medical Professionals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com