വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Mail This Article
വെസ്റ്റ് ചെസ്റ്റർ∙ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി വർഷാഘോഷങ്ങൾക്ക് തിളക്കമാർന്ന തുടക്കം കുറിച്ചു. മൗണ്ട് പ്ലെസന്‍റ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിലാണ് ഗോൾഡൻ ജൂബിലിയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്.
പ്രസിഡന്‍റ് വർഗീസ് എം. കുര്യൻ (ബോബൻ) അധ്യക്ഷത വഹിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്‍റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഉദ്ഘാടനം ചെയ്തു.കോർഡിനേറ്റർ ടെറൻസൺ തോമസിസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി അസോസിയേഷന്‍റെ പ്രവർത്തനങ്ങളെ പറ്റിയും ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷറർ ചാക്കോ പി. ജോർജ് (അനി), വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ജോ. സെക്രട്ടറി നിരീഷ് ഉമ്മൻ, ജോയിന്‍റ് ട്രഷറർ അലക്സാണ്ടർ വർഗീസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗോൾഡൻ ജൂബിലി വർഷ ആഘോഷങ്ങൾ പ്രസിഡന്‍റ് വർഗീസ് എം കുര്യൻ, ഐ.പി.സി.എൻ.എ പ്രസിഡന്‍റ് സാമുവൽ ഈശോ, മുൻ പ്രസിഡന്‍റുമാരായ തോമസ് കോശി ,ജെ . മാത്യൂസ് , കെ .ജെ ഗ്രഗരി , ജോൺ കെ മാത്യു (ബോബി ) എ .വി വർഗീസ് , ടെറൻസ്‌ൺ തോമസ് , ജോയി ഇട്ടൻ , ജോൺ ഐസക് , ഗണേഷ് നായർ ,ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷർ ചാക്കോ പി ജോർജ് (അനി )ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്‍റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും ചേർന്ന് തിരി കത്തിച്ചു . കമ്മിറ്റി മെംബേഴ്സിനു വേണ്ടി , കെ . കെ . ജോൺസൻ, രാജൻ ടി ജേക്കബ് , ഇട്ടൂപ്പ് ദേവസ്യ ,സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, , ജോർജ് കുഴിയാഞ്ഞാൽ, തോമസ് ഉമ്മൻ , തോമസ് പോയ്കയിൽ , ജോ ഡാനിയേൽ എന്നിവരും , ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോയിന്‍റ് സെക്രട്ടറി ജോയി ചാക്കപ്പാനും, റീജനൽ വൈസ് പ്രസിഡന്‍റ് മത്തായി ചാക്കോയും , ഫോമായെ പ്രതിനിധീകരിച്ച് ഷിനു ജോസഫ് എന്നിവരും തിരി തെളിയിച്ചു. മീഡിയയെ പ്രധിനിധികരിച്ചു ജോസ് കടപ്പുറവും , ഷിജോ പൗലോസും പങ്കെടുത്തു.
അൻപത് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി,ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു . 2024, അസോസിയേഷന്‍റെ ഗോൾഡൺ ജുബിലി വര്‍ഷമാണ്. നമ്മുടെ പൈതൃകവും, സംസ്‌കാരവും, പാരമ്പര്യവും, വിശ്വാസവും എല്ലാം ന്യൂയോർക്കിൽ നട്ടുവളര്‍ത്തിയെടുക്കാന്‍ മുന്‍കൈയ്യെടുത്തവരെ പ്രത്യേകം അഭിനന്ദിച്ച് പ്രസിഡന്‍റ് വർഗീസ് എം കുര്യൻ സംസാരിച്ചു. മുൻ പ്രസിഡന്‍റുമാർ ആയിരുന്ന സെബാസ്റ്റിയൻ.ആഴത്തു ,നൈനാൻ ചാണ്ടി ,കൊച്ചുമ്മൻ ജേക്കബ് ,എം .വി ചാക്കോ ,ജോൺ ജോർജ് , രാജു സക്കറിയ , ഡോ. ഫിലിപ്പ് ജോർജ് ,കെ.ജി . ജനാർദ്ദനൻ എന്നിവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു .ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ പ്രസിഡന്‍റ് കൂടിയായ ജോൺ ഐസക് ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു സംസാരിച്ചു .
ബിന്ദ്യ ശബരിയും ടിപ്സി രാജ് എന്നിവർ അവതരിപ്പിച്ച നിർത്തവും ബിന്ദ്യ ശബരിയുടെ നാടോടി നിർത്താവും ഏവരുടെയും മനം കവർന്നു.നാട്യമുദ്ര സ്കൂളിലെ ദിയ , ജിയ , അന്നപൂർണ്ണ , മേഘ്‌ന കാവ്യാ എന്നിവരുടെ നിർത്തങ്ങളും കൗശല , അൻവി , റിത്വിക, ദഹ്‌ലിയാ കിറ എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകൾ നയന മനോഹരമായിരുന്നു. സിനിഷ മേരി വർഗീസ് , ഹവാന സാറ മാത്യു , മൈൽസ് പൗലോസ്, സെലിൻ പൗലോസ് എന്നിവരുടെ ഗനങ്ങളും സ്വരമധുരമായിരുന്നു.നിമിഷ ആൻ വർഗീസ് എം സി ആയി പ്രവർത്തിച്ചു . ശബരി നാഥ് , വേദ എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യ കേൾവിക്കാരെ സംഗീത ലോകത്തു എത്തിച്ചു. പങ്കെടുത്ത ഏവർക്കും ട്രഷർ ചാക്കോ പി ജോർജ് നന്ദി രേഖപ്പെടുത്തി.